പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

സംസ്‌കൃത സർവകലാശാല പിജി പ്രവേശന പരീക്ഷകൾ മെയ് 8മുതൽ, ബിഎ പരീക്ഷ അപേക്ഷ 17വരെ

Apr 4, 2023 at 4:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

കാലടി:ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പിജി പ്രവേശന പരീക്ഷകൾ മെയ് 8ന് ആരംഭിക്കും. സംസ്കൃതം സാഹിത്യം, ഇംഗ്ലീഷ്, ഡാൻസ്-മോഹിനിയാട്ടം, മ്യൂസിക് പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ മെയ് എട്ടിന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കംപാരറ്റീവ് ലിറ്ററേച്ചർ, സൈക്കോളജി, സംസ്കൃതം വേദാന്തം പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ ആരംഭിക്കും. മെയ് ഒൻപതിന് രാവിലെ പത്തിന് മലയാളം, ഡാൻസ്-ഭരതനാട്യം, പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി, ഉച്ചകഴിഞ്ഞ് രണ്ടിന് ഹിസ്റ്ററി, ഹിന്ദി, മെയ് 15ന് രാവിലെ പത്തിന് സാൻസ്ക്രിറ്റ് ജനറൽ, തീയറ്റർ, എം. എസ്. ഡബ്ല്യു., സംസ്കൃതം വ്യാകരണം, ഉച്ചകഴിഞ്ഞ് രണ്ടിന് എം. പി. ഇ. എസ്., സോഷ്യോളജി, മെയ് 16ന് രാവിലെ 10ന് എം. എഫ്. എ., സംസ്കൃതം ന്യായം, അറബിക്, ഫിലോസഫി, ജ്യോഗ്രഫി ഉച്ചകഴിഞ്ഞ് രണ്ടിന് മ്യൂസിയോളജി, വേദിക് സ്റ്റഡീസ്, ഉർദ്ദു എന്നീ ക്രമത്തിൽ പ്രവേശന പരീക്ഷകൾ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

\"\"

എം. എഫ്. എ./തിയറ്റർ/മ്യുസിക്/‍ഡാൻസ് (ഭരതനാട്യം/മോഹിനിയാട്ടം) പ്രോഗ്രാമുകൾക്കായുളള അഭിരുചി/പ്രാക്ടിക്കൽ പരീക്ഷകളും പോർട്ട്ഫോളിയോ പ്രസന്റേഷനും ഇന്റർവ്യൂവും പ്രവേശന പരീക്ഷാദിവസം തന്നെ കാലടി മുഖ്യ ക്യാമ്പസിലുളള അതത് ഡിപ്പാർട്ട്മെന്റുകളിൽ നടക്കും. എം. എഫ്. എ. പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവർ പോർട്ട്ഫോളിയോകൾ പ്രവേശന പരീക്ഷയ്ക്ക് ശേഷം വകുപ്പ് തലവന് സമർപ്പിക്കേണ്ടതാണ്. എം. പി. ഇ. എസ്. പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവർ മെയ് 15ന് രാവിലെ എട്ടിന് ശാരീരികക്ഷമത പരീക്ഷയ്ക്കായി കാലടി മുഖ്യക്യാമ്പസിൽ ഹാജരാകേണ്ടതാണ്.

\"\"

രണ്ടാം സെമസ്റ്റർ ബി.എ. പരീക്ഷകൾ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. പരീക്ഷകൾക്ക് (2022ന് മുമ്പുളള പ്രവേശനം) ഓൺലൈനായി അപേക്ഷിക്കുവാനുളള അവസാന തീയതി ഏപ്രിൽ 17. ഫൈനോടെ ഏപ്രിൽ 19 വരെയും സൂപ്പർഫൈനോടെ ഏപ്രിൽ 22 വരെയും അപേക്ഷിക്കാം.

\"\"

Follow us on

Related News