SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL
തേഞ്ഞിപ്പലം: കേരളം ആതിഥ്യമരുളുന്ന സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ പരിശീലന വേദിയാകാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം. കോഴിക്കോട്, മഞ്ചേരി എന്നിവിടങ്ങളിലായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് പരിശീലനത്തിനുള്ള മികച്ച മൈതാനമാകും സര്‍വകലാശാലയിലേത്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ളാസ്റ്റേഴ്സ് ഉള്‍പ്പെടെയുള്ള വമ്പന്‍ ടീമുകളാണ് സൂപ്പര്‍ കപ്പില്‍ പന്തു തട്ടുന്നത്. ഐ.എസ്.എല്‍., ഐ ലീഗ്, എ.എഫ്.സി. പങ്കെടുത്ത ടീമുകള്‍ പരിശീലനത്തിനായി ഇവിടെ എത്തിയേക്കും. സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്താനെത്തിയ കേരള ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി പി. അനില്‍ കുമാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജുമായി സംസാരിച്ചു. സ്റ്റേഡിയം സന്ദര്‍ശിച്ച് തൃപ്തി രേഖപ്പെടുത്തി. സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡി.എഫ്.എ സെക്രട്ടറി പി.എം സുധീര്‍ കുമാര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.