SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw
തിരുവനന്തപുരം:കേരളസർവകലാശാലയുടെ നാലാം സെമസ്റ്റർ എം.ബി.എ. (റെഗുലർ) പരീക്ഷയുടെ നവംബർ 2022 ൽ നടത്തിയ വൈവവാസിയിൽ 2 MOOC സർട്ടിഫിക്കറ്റ് ഇല്ലാത്ത കാരണത്താൽ പങ്കെടുക്കാൻ
സാധിക്കാത്ത വിദ്യാർത്ഥികൾക്കുള്ള പുനഃപരീക്ഷ ഫെബ്രുവരി 23, 24 തീയതികളിൽ കാര്യവട്ടം ഐ.എം.കെ.യിൽ നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
കേരളസർവകലാശാല 2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.എസ്.സി. ബോട്ടണി ആന്റ് ബയോടെക്നോളജി, ബി.എസ്സി. ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.എസ്.സി. ബയോടെക്നോളജി (മൾട്ടിമേജർ), ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ്, ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം. കൊമേഴ്സ് ആന്റ് ടാക്സ് പ്രൊസീജിയർ ആന്റ് പ്രാക്ടീസ്, ബി.കോം. കൊമേഴ്സ് ആന്റ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിങ് (റെഗുലർ – 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷൻ, മേഴ്സി ചാൻസ് – 2014 – 2016 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 ജൂണിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബി.കോം. ട്രാവൽ ആന്റ് ടൂറിസം മാനേജ്മെന്റ് (338) (റെഗുലർ – 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് – 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2019, 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് – 2014, 2015, 2016 അഡ്മിഷൻ) പരീക്ഷയുടെ
ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഫെബ്രുവരി 25വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2013 ഫെബ്രുവരിയിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.ടെക്. (2013സ്കീം) കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് കോഴ്സിന്റെ ഒന്ന്, മൂന്ന് സെമസ്റ്റർ (സെപ്റ്റംബർ 2022) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾവെബ്സൈറ്റിൽ.
പരീക്ഷാഫീസ്
കേരളസർവകലാശാലയുടെ 2023 മാർച്ച് 1 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിങ് (359), ബി.വോക് ഫുഡ് പ്രോസസിങ് ആന്റ് മാനേജ്മെന്റ് (356) (റെഗുലർ – 2021അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി – 2020 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ഫെബ്രുവരി 17 വരെയും 150 രൂപ പിഴയോടെ ഫെബ്രുവരി 22 വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 24 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.