SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ന്യൂമാറ്റ്സ് സംസ്ഥാനതല അഭിരുചി പരീക്ഷ ഫെബ്രുവരി 25ന് നടക്കും. 2022-23 അധ്യയന വർഷത്തെ പരീക്ഷ അതത് ജില്ലാ കേന്ദ്രങ്ങളിലാണ് നടത്തുന്നത്. നേരത്തെ ഫെബ്രുവരി 4നാണ് പരീക്ഷ തീരുമാനിച്ചിരുന്നത്. സബ്ജില്ലാതല പരീക്ഷയുടെ തീയതി നീട്ടിവെക്കേണ്ടി വന്നസാഹചര്യത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്ന സംസ്ഥാനതല അഭിരുചി പരീക്ഷയുടെ തീയതി ഫെബ്രുവരി 25 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. പരീക്ഷാ തിയതി സംബന്ധിച്ചിട്ടുള്ള മാറ്റം വിദ്യാർത്ഥികളെ അറിയിക്കണമെന്നും നിർദേശമുണ്ട്.