പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

പരീക്ഷകൾ മാറ്റി, അസി.പ്രഫസര്‍ നിയമനം, വനിതാ വെയ്റ്റ് ലിഫ്റ്റിങ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Jan 20, 2023 at 3:21 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തേഞ്ഞിപ്പലം: ജനുവരി 23ന് തുടങ്ങാനിരുന്ന സര്‍വകലാശാലാ പരീക്ഷകളിൽ മാറ്റം. ഒന്നാം സെമസ്റ്റര്‍ എം.എ. വുമണ്‍സ് സ്റ്റഡീസ്, എം.എല്‍.ഐ.എസ് സി. നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

\"\"

അസി. പ്രഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലയുടെ വടകര ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ ഹിന്ദി അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായവര്‍ ഫെബ്രുവരി 3-നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍.

അഖിലേന്ത്യാ വനിതാ വെയ്റ്റ് ലിഫ്റ്റിങ്
കാലിക്കറ്റില്‍ 27-ന് തുടങ്ങും

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ വനിതാ വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമരുളും. 27 മുതല്‍ 29 വരെ 10 വിഭാഗങ്ങളിലായാണ് മത്സരം. 80 സര്‍വകലാശാലകളില്‍ നിന്നായി നാനൂറോളം താരങ്ങള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലാ ടീം 10 വിഭാഗങ്ങളിലും മത്സരിക്കുന്നുണ്ട്. പരിപാടിയുടെ നടത്തിപ്പിന് വൈസ് ചാന്‍സലര്‍ ചെയര്‍മാനായി സംഘാടക സമിതി രൂപവത്കരിച്ചു. യോഗം വി.സി. ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, കായികവകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ഡയറക്ടര്‍ ഡോ. കെ.പി. മനോജ്, പരിശീലകന്‍ കെ.പി. മുഹമ്മദ് നിഷാഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

\"\"

Follow us on

Related News

അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

അധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിലവിൽ...