പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

ഏഴിമല നേവൽ ചിൽഡ്രൻ സ്കൂളിൽ വിവിധ ഒഴിവുകൾ: ലൈബ്രേറിയൻ മുതൽ പ്രധാനാധ്യാപകൻ വരെ

Jan 11, 2023 at 4:50 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

തിരുവനന്തപുരം: നേവി എജുക്കേഷൻ സൊസൈറ്റിയുടെ കീഴിലുള്ള ഏഴിമല നേവൽ ചിൽഡ്രൻ സ്കൂളിലേക്ക് (എട്ടാം ക്ലാസ് വരെ സിബിഎസിഇ സിലബസ് പ്രകാരം പ്രവർത്തിക്കുന്ന സ്കൂളാണിത്) വിവിധ തസ്തികകളിലെ കരാർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

പ്രധാന അധ്യാപകൻ /അധ്യാപിക
ഏതെങ്കിലും കോർ വിഷയത്തിൽ 60
ശതമാനം മാർക്കോടെ റെഗുലർ മാസ്റ്റേഴ്സ് ബിരുദവും 50 ശതമാനം മാർക്കോടെ ബി.എഡുമാണ് യോഗ്യത. ഏതെങ്കിലും സ്കൂളിൽ മേധാവിയായി മൂന്നു വർഷത്തെ പരിചയം അല്ലെങ്കിൽ, 10 വർഷത്തെ അധ്യാപനപരിചയവും ഉണ്ടായിരിക്കണം. 35 മുതൽ 45വരെയാണ് പ്രായപരിധി.

അധ്യാപകൻ
(കമ്പ്യൂട്ടർ സയൻസ്)

ഈ തസ്തികയിലേക്ക് കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് യോഗ്യത. 40 വയസ്സാണ് പ്രായപരിധി.

അധ്യാപകർ
(മാത്സ്, ഹിന്ദി, ഇംഗ്ലീഷ്, എസ്.എസ്.ടി ആൻഡ് സംസ്കൃതം) കോർവിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ റെഗുലർ ബിരുദവും
50 ശതമാനം മാർക്കോടെ ബി.എഡുമാണ് യോഗ്യത. അധ്യാപനപരിചയമുള്ളവർക്ക് മുൻഗണനയുണ്ട്. പ്രായം 40ൽ താഴെ മാത്രം.

ഫിസിക്കൽ എജുക്കേഷൻ ടീച്ചർ
PoPEdഉം രണ്ടു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായം 40 വയസുവരെ.

\"\"

പാർട്ട്ടൈം അധ്യാപിക (മ്യൂസിക്, ഡാൻസ്)
പ്രസ്തുത വിഷയത്തിൽ ബിരുദവും രണ്ടു വർഷത്തെ പരിചയവും ആവശ്യമാണ്. പ്രായം 40ന് താഴെ.

കൗൺസിലർ
സൈക്കോളജി ബിരുദവും രണ്ടു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രായം 40ന് താഴെ.

ലൈബ്രേറിയൻ
ലൈബ്രറി സയൻസ് ബിരുദവും രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. പ്രായം 40വയസ്.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും അപേക്ഷയും
The Director, Navy Children School, Indian
Naval Academy (PO) Ezhimala-6703010
എന്ന വിലാസത്തിൽ ജനുവരി 18നകം
ലഭിക്കണം. navalschoolezhimala@gmail.com എന്ന ഇ-മെയിൽ വഴിയും അപേക്ഷകൾ അയക്കാം.

\"\"

Follow us on

Related News