സംഗീത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം
സംഗീതം മന:സംഘര്‍ഷം കുറയ്ക്കുകയും മനസിനെ ശാന്തമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. കുട്ടികള്‍ക്കും സംഗീതം കേള്‍ക്കുന്നതു കൊണ്ട് പലവിധ ഗുണഫലങ്ങള്‍ ഉണ്ടാകുമെന്ന് അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തി. കാര്യങ്ങള്‍ മനസിലാക്കുന്നതിനുള്ള കഴിവും ഏറെ വികൃതികളായ കുട്ടികളെ ശാന്തരാക്കാനും സംഗീതത്തിന് കഴിയുമെന്ന് പറയുന്നു. മാതാവിന്‍റെ താരാട്ടോ, മുത്തച്ഛന്‍റെ മൂളിപ്പാട്ടോ കുളിക്കുന്നതിനിടെ അച്ഛന്‍റെ പാട്ടോ കുട്ടികളെ വളരെയധികം സ്വാധീനിക്കും. ഭാഷ പെട്ടെന്ന് പഠിക്കുന്നതിനും സമുഹത്തില്‍ എങ്ങനെ ഇടപെടണമെന്നും സംഗീതം കേള്‍ക്കുന്ന കുട്ടികള്‍ വേഗം തന്നെ മനസിലാക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഗര്‍ഭത്തിലുള്ള കുഞ്ഞും സംഗീതത്തോട് പ്രതികരിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ കിടക്കുമ്പോള്‍ കേട്ട സംഗീതം കുട്ടിയെ ഏറെ സ്വാധീനിക്കും.
.