SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡൽഹി: സിബിഎസ്ഇ ബോർഡ് പരീക്ഷകൾ അടക്കം നടക്കുന്ന സാഹചര്യത്തിൽ ജെഇഇ മെയിൻ ഒന്നാം സെഷൻ പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ. ജനുവരി 24 മുതൽ 31 വരെയാണ് ജെഇഇ മെയിൻ ഒന്നാംസെഷൻ പരീക്ഷ നടക്കുന്നത്. സിബിഎസ്ഇ ബോർഡ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കാനിരിക്കെ ഇത് ബുദ്ധിമുട്ട് ഉണ്ടാകുമെന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കട്ടുന്നത്. സിബിഎസ്ഇ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി പകുതിയോടെയാണ് ആരംഭിക്കുന്നത്. അസം ബോർഡിന്റെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി 25ന് ആരംഭിക്കും. ബിഹാറിന്റേത് ജനുവരി 10നും തെലങ്കാനയുടേത് ജനുവരി 20നുമാണ് തുടങ്ങുന്നത്. ഈ പരീക്ഷകൾക്കിടെ നടക്കുന്ന ജെഇഇ പരീക്ഷയ്ക്ക് തയാറെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ചൂണ്ടിക്കട്ടിയാണ് വിദ്യാർഥികൾ രംഗത്തെത്തിയത്. രാജ്യത്ത് നടക്കുന്ന ബോർഡ് പരീക്ഷകൾ കണക്കിലെടുത്ത് നീറ്റ് -യുജി, സിയുഇടി-യുജി പരീക്ഷകൾ മേയിലാണു നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ജെഇഇ മെയിൻ ജനുവരിയിലേക്ക് മാറ്റിയത് വിദ്യാർത്ഥികളോടെയുള്ള അനീതിയാണെന്നും ആരോപണമുണ്ട്.