SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
തിരുവനന്തപുരം: 64-ാമത് സംസ്ഥാന
സ്കൂൾ കായിക മേളയിൽ ഉയർന്ന പോയിന്റുമായി പാലക്കാട് ജില്ല കായിക കിരീടം ചൂടി. 120 പോയിന്റ് അധികം നേടിയാണ് മലപ്പുറത്തെ രണ്ടാം സ്ഥാനത്ത് നിർത്തി പാലക്കാട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 32 സ്വർണ്ണമുൾപ്പെടെ 269 പോയിന്റ് നേടിയാണ് പാലക്കാട് ഈ വർഷത്തെ സ്കൂൾ കായിക കിരീടം
ചൂടിയത്. സ്കൂൾ മേളയുടെ
ചരിത്രത്തിൽ ആദ്യമായി 149 പോയിന്റ് നേടി മലപ്പുറം ജില്ല രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 122 പോയിന്റുമായി കോഴിക്കോട് ജില്ലയാണ്
മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷത്തെ
റണ്ണറപ്പായ റണാകുളം ജില്ല 81 പോയന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മലപ്പുറം തവനൂർ കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളാണ് സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് എത്തിയത്.
സ്കൂളുകളുടെ പട്ടികയിൽ ഐഡിയൽ ഒന്നാം സ്ഥാനം നേടിയത് 7 സ്വർണവും 9 വെങ്കലവും 4 വെള്ളിയും നേടിയാണ്. ആകെ 66 പോയിന്റാണ് ഐഡിയൽ നേടിയത്. 54 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കല്ലടി
എച്ച്.എസ്. കുമരംപുത്തൂരാണ്.
കോഴിക്കോട് പുല്ലൂരാംപാറ സെയ്ന്റ്
ജോസഫ്സ് സ്കൂളാണ് പട്ടികയിൽ
മൂന്നാമത്. സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഓവറോൾ നേടിയ പാലക്കാട് ജില്ല കായിക കിരീടം ഏറ്റുവാങ്ങി.