SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: നാളെ സംസ്ഥാന കായികമേളയുടെ ട്രാക്കുണരുമ്പോൾ പുതിയ മീറ്റ് റെക്കോർഡുകൾക്കായി കാത്ത് കേരളം. നാളെ രാവിലെ 7ന് സീനിയർ വിഭാഗം ആൺകുട്ടികളുടെ 3000 മീറ്ററോടെയാണ് ഈ വർഷത്തെ കൗമാര കായികമേള ആരംഭിക്കുക. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. സംസ്ഥാന സ്കൂൾ കായികമേള ഇത്തവണ ആദ്യമായി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. നാളെ 35 ഇനങ്ങളിലാണ് മത്സരങ്ങൾ. നാളെ രാവിലെ 7 ന് ആരംഭിക്കുന്ന മത്സരം വൈകിട്ട് 6 ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വൈകിട്ട് 6ന് ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഈ വർഷത്തെ കായികമേളയുടെ ഉദ്ഘാടനം നിർവഹിക്കും. ഈ വർഷം കായിക താരങ്ങൾ പുതിയ വേഗവും ദൂരവും ഉയരവും കുറിക്കട്ടെ എന്ന് ആശംസിച്ച് \’സ്കൂൾ വാർത്ത\’യും സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമാകുന്നു.