പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എക്കോ ലോഡ്ജില്‍ ഒഴിവുകള്‍: ഡിസംബര്‍ 8വരെ അപേക്ഷിക്കാം

Nov 29, 2022 at 2:49 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് എക്കോ ലോഡ്ജ് പദ്ധതിയിലെ വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഇടുക്കി, പീരുമേട് എന്നിവിടങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. പരമാവധി ഒരു വര്‍ഷമാണ് കരാര്‍ കാലയളവ്. വെയിറ്റേഴ്‌സ്(4) ഹൗസ് കീപ്പിങ്(2), കിച്ചന്‍മേട്ടി(2), കുക്ക്(2) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍ ഉള്ളത്. ആകെ 10 ഒഴിവുകള്‍ ഉണ്ട്.

\"\"

പ്ലസ് ടു, കേരള സര്‍ക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഒരു വര്‍ഷത്തെ ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് /ഹോട്ടല്‍ അക്കമഡേഷന്‍ ഓപ്പറേഷനില്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ്/ഫുഡ് പ്രൊഡക്ഷന്‍ ക്രാഫ്റ്റ് സര്‍ട്ടിഫിക്കറ്റ് , പ്രവര്‍ത്തിപരിചയം എന്നിവയാണ് യോഗ്യതകള്‍. പ്രായപരിധി 18- 35 വയസ്സ്. എഴുത്തു പരീക്ഷ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. പ്രതിദിന വേതനം 660രൂപ. അപേക്ഷ http://Kerala tourism.org/recruitments എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ശേഷം the Regional joint Director, office of the regional joint director, first floor, boat jatti complex Ernakulam, -682011 എന്ന മേല്‍വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 8ന് വൈകിട്ട് 4 മണി വരെ ആയിരിക്കും.

\"\"

Follow us on

Related News