SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഫാര്‍മസിസ്റ്റ് ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. കോട്ടയം, ഇടുക്കി, കൊല്ലം,ആലപ്പുഴ,തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലാണ് ഒഴിവുകള്‍ പ്രതീക്ഷിക്കുന്നത്.
ബി.ഫാം അല്ലെങ്കില്‍ ഡി.ഫാം ആണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനവും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അഭികാമ്യമാണ്. പ്രായപരിധി 36 വയസ്സ്. പതിനാറായിരം രൂപയാണ് ശമ്പളം. സെന്‍ട്രല്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന ഓണ്‍ലൈനായി ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് ( http://kcmd.in ). നവംബര്‍ 22ന് വൈകിട്ട് 5 മണി വരെ അപേക്ഷിക്കാം.