SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8
തിരുവനന്തപുരം:പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വറ്റ് എജുക്കേഷൻ ആൻഡ് റിസർച്ചിൽ (ജിപ്മെർ) നഴ്സിങ് ഓഫിസർ തസ്തികയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 433 ഒഴിവുകളാണുള്ളത്. 18 മുതൽ 35വയസ് വരെയാണ് അപേക്ഷകർക്ക് ഉണ്ടാകേണ്ട പ്രായപരിധി. നവംബർ 7മുതൽ ഡിസംബർ 1ന് വൈകീട്ട് 4.30വരെയാണ് അപേക്ഷ നൽകാനുള്ള സമയപരിധി.
തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവരെ 44,900 രൂപ അടിസ്ഥാന ശമ്പളത്തിൽ നിയമിക്കും.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ തത്തുല്യ ബിരുദമാണ് യോഗ്യത. അപേക്ഷകർ നഴ്സിങ് കൗൺസിലിൽ പേർ രജിസ്റ്റർ ചെയ്തിരിക്കണം. ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറിയിൽ അംഗീകൃത ഡിപ്ലോമയും 50 കിടക്കകളിൽ കുറയാത്ത ആശുപത്രിയിൽ 2വർഷത്തോളം നഴ്സ് ജോലി ചെയ്ത പരിചയം ഉള്ളവർക്കും അപേക്ഷ നൽകാം.1500 രൂപ അപേക്ഷ ഫീസ് അടച്ചുവേണം അപേക്ഷ നൽകാൻ. ഭിന്നശേഷിക്കാർക്ക് ഫീസ് ഇളവുണ്ട്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും http://jipmer.edu.in സന്ദർശിക്കുക.