പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

സംസ്ഥാന ഭരണഭാഷ പുരസ്‌ക്കാരം പ്രഖ്യാപിച്ചു: മികച്ച ജില്ല പാലക്കാട്‌

Oct 27, 2022 at 7:35 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാനതല ഭരണഭാഷാ പുരസ്‌കാരം  പ്രഖ്യാപിച്ചു. നിയമസഭാ സെക്രട്ടേറിയറ്റാണ് മികച്ച വകുപ്പ്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌ക്കാരം. മികച്ച ജില്ല പാലക്കാട്. 20000 രൂപയും ഫലകവും പ്രശസ്തിപത്രവും പാലക്കാട്‌ ജില്ലയ്ക്ക് ലഭിക്കും. ഭരണഭാഷാസേവന പുരസ്‌കാരം – ക്ലാസ് III വിഭാഗത്തിൽ ഒന്നാം സ്ഥാനം ഹോമിയോപ്പതി ഡയറക്ട്രേറ്റ് സീനിയർ ക്ലർക്ക് ഹനീഷ് എംപിക്കാണ്. 20000 രൂപയും ഫലകവും സത്സേവനരേഖയും ആണ് പുരസ്‌കാരം.

\"\"

രണ്ടാംസ്ഥാനം പ്രസന്നകുമാർ ജി., അസിസ്റ്റന്റ് സ്റ്റേഷൻഓഫീസർ, ഫയർ & റസ്‌ക്യു, കായംകുളം. 10000 രൂപയും ഫലകവും സത്സേവന രേഖയും ലഭിക്കും. ഭരണഭാഷാ സേവന പുരസ്‌കാരം – ക്ലാസ് III വിഭാഗം (ടൈപ്പിസ്റ്റ്/ കമ്പ്യൂട്ടർ അസിസ്റ്റന്റ്/ സ്റ്റെനോഗ്രാഫർ) ഒന്നാംസ്ഥാനം ശാന്തികൃഷ്ണൻ എസ്., എൽ.ഡി.ടൈപ്പിസ്റ്റ്, സർവേ-ഭൂരേഖാവകുപ്പ്, ചെങ്ങന്നൂർ. 20000 രൂപയും ഫലകവും സത്സേവനരേഖയുമാണ് ലഭിക്കുക. രണ്ടാംസ്ഥാനം ദീപലക്ഷ്മി കെ. ജി., യു.ഡി. ടൈപ്പിസ്റ്റ്, ഠൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, വടക്കൻ പറവൂർ, എറണാകുളം. 10000 രൂപയും ഫലകവും സത്സേവനരേഖയും ആണ് പുരസ്‌കാരം.

\"\"

Follow us on

Related News