UBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9ഹുൾരൂക്കസി
ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിയുടെ വിവിധ വിഭാഗങ്ങളിലായി 217 ഒഴിവുകള്‍. അവിവാഹിതരായ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അവസരം ഉണ്ട്. അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 6വരെ നല്‍കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 2023 ജൂണ്‍ മാസം മുതല്‍ ഏഴിമല നാവിക അക്കാദമിയില്‍ പരിശീലനം ആരംഭിക്കും. എക്സിക്യൂട്ടീവ് ബ്രാഞ്ച്, എജ്യുക്കേഷന്‍, ടെക്നിക്കല്‍ വിഭാഗങ്ങളിലായാണ് ഒഴിവുകള്‍ ഉള്ളത്.
എക്സിക്യൂട്ടീവ് ബ്രാഞ്ചില്‍ ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍ -60% മാര്‍ക്കോടെ ബിഇ/ബിടെക് പാസാകണം. 1998 ജൂലൈ രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം.
എയര്‍ ട്രാഫിക് കണ്ട്രോളര്, ഒബ്സര്-1998 ജൂലൈ രണ്ടിനും 2002 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
ഒബ്സര്‍വര്‍,പൈലറ്റ്- 1999 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം.
ഈ മൂന്നു വിഭാഗങ്ങളിലും അടിസ്ഥാനമാക്കുന്ന യോഗ്യത- 60% മാര്‍ക്കോടെ ബിഇ/ബിടെക് (10 പ്ലസ് ടു ക്ലാസുകളില്‍ 60% മാര്‍ക്കും ഇംഗ്ലീഷിന് പ്രത്യേകം 60% മാര്‍ക്കും ലഭിച്ചിരിക്കണം)
ലോജിസ്റ്റിക്സ്- ബിഇ/ബിടെക്/എംബിഎ/ബിഎസ്സി/ബികോം/ബിഎസ്സി (ഐടി) യും ഫിനാന്‍സ്/ലോജിസ്റ്റിക്സ്/സപ്ലൈ ചെയിന്‍ മാനേജ്മെന്റ്/മെറ്റീരിയല്‍ മാനേജ്മെന്റ്/എംസിഎ/എംഎസ്സി (ഐടി) ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം. 1998 ജൂലൈ രണ്ടിനും 2004 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. വിശദമായ വിവരങ്ങള്‍ക്ക് – http://joinindiannavy.gov.in സന്ദര്‍ശിക്കുക.