SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: അടുത്ത വർഷം ജനുവരി ഒന്നുമുതൽ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പ്രാക്ടിക്കൽ, ഇന്റേണൽ പരീക്ഷകളും പ്രോജക്ട് വർക്കുകളും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ശൈത്യകാലത്ത് സ്കൂളുകൾക്ക് അവധിയുള്ള പ്രദേശങ്ങളിൽ ഇവ അടുത്ത നവംബർ അഞ്ചിനും ഡിസംബർ 14-നും ഇടയിൽ നടത്തും.
ഈകാര്യം സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഡോ സന്യം ഭരദ്വാജ് സ്കൂൾ മേധാവികൾക്ക് കത്തയച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തുക. പരീക്ഷയ്ക്ക് മേൽനോട്ടം വഹിക്കാനുള്ള എക്സ്റ്റേണൽ അധ്യാപകരെ ബോർഡ് നേരിട്ട് നിയമിക്കും. സ്കൂളുകൾക്ക് സ്വന്തംനിലയ്ക്ക് ഇൻവിജിലേറ്റർമാരെ നിയമിക്കാൻ അനുമതിയില്ല.തിയറി പരീക്ഷ തീയതി പ്രഖ്യാപിച്ചിട്ടില്ല.