SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കണ്ണൂർ: സർവകലാശാലാ പഠന വകുപ്പുകളിൽ ഇന്ന് (ഒക്ടോബർ 20) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പ്രായോഗിക – വാചാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷ പുനഃക്രമീകരിച്ചു
ക്യാംപസ്/ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള ദിവസമായ 20.10.2022 (വ്യാഴം) ന് അഫീലിയേറ്റഡ് കോളേജുകളിലും പഠനവകുപ്പുകളിലും നടത്താൻ നിശ്ചയിച്ചിട്ടുള്ള മുഴുവൻ തിയറി/ പ്രാക്റ്റിക്കൽ/ വാചാ പരീക്ഷകളും മാറ്റിവെച്ചു. ബി. ടെക്. പരീക്ഷകൾക്ക് മാറ്റമില്ല.
ക്യാംപസ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20.10.2022, 22.10.2022, 25.10.2022 തീയതികളിൽ നിന്നും മാറ്റിവെച്ച രണ്ടും ആറും സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി) മെയ് 2022 പരീക്ഷകളുടെ പുനഃക്രമീകരിച്ച തീയതികൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.