SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ വിഭാഗങ്ങളിൽ 273 അപ്രന്റിസ് ഒഴിവുകളിലേക്ക് അവസരം. അപേക്ഷകർക്ക് 30വയസ്സ് കവിയുരുത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 9000 രൂപ പ്രതിമാസം സ്റ്റൈപെൻഡ് ലഭിക്കും.
എയ്റോനോട്ടിക്കൽ അല്ലെങ്കിൽ എയ്റോസ്പേസ്, സിവിൽ, കംപ്യൂട്ടർ സയൻസ്, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, പ്രൊഡക്ഷൻ, മെറ്റലർജി, ഫയർ & സേഫ്റ്റി എന്നീ വിഭാഗങ്ങളിൽ 65 ശതമാനം മാർക്കോടെ ബിടെക് അല്ലെങ്കിൽ ബിഇ പാസായവർക്ക് പ്രവേശനം നേടാം.
ഹോട്ടൽ മാനേജ്മെന്റ് അല്ലെങ്കിൽ കാറ്ററിങ് ടെക്നോളജി എന്നിവയ്ക്ക് 60 ശതമാനം മാർക്കോടെ ഹോട്ടൽ മാനേജ്മെന്റ് അല്ലെങ്കിൽ കാറ്ററിങ് ടെക്നോളജി ബിരുദം ആവശ്യമാണ്. ബികോം (ഫിനാൻസ് & ടാക്സേഷൻ, കംപ്യൂട്ടർ ആപ്ലിക്കേഷൻ) എന്നിവയ്ക്ക് 60 ശതമാനം മാർക്കോടെ
ബികോം (ഫിനാൻസ് & ടാക്സേഷൻ
കംപ്യൂട്ടർ ആപ്ലിക്കേഷൻ) യോഗ്യത വേണം.
അപേക്ഷകർ 2020 ഏപ്രിലിനു മുൻപായി ബിരുദം നേടിയവരാകണം.
അവസാനവർഷ പരീക്ഷ എഴുതുന്നവരും ഫലം കാത്തിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. എംഇ എംടെക് യോഗ്യത ഉള്ളവർക്കും അവസരം ഇല്ല. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും http://mhrdnats.gov.in ,
http://sdcentre.org
http://vssc.gov.in