പ്രധാന വാർത്തകൾ
സ്കൂൾ കലോത്സവം കത്തിക്കയറുന്നു: 3ജില്ലകൾ തമ്മിൽ കടുത്തമത്സരംസംസ്ഥാന കലോത്സവം: സ്കൂളുകൾക്ക് അവധിദിവ്യയുടെ യാത്ര സഫലമായി: ദേവരാഗിന് ‘എ’ ഗ്രേഡ്മാര്‍ഗംകളിക്ക് മാര്‍ഗദീപമായി ജയിംസ്: 6 ടീമുകൾക്ക് ആശാൻസംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽനവാമുകുന്ദ സ്കൂളിന് മത്സര വിലക്ക്: തീരുമാനം പുനപരിശോധിക്കണമെന്ന് എഎച്ച്എസ്ടിഎഒന്നുമുതൽ 8വരെ ക്ലാസുകളിലെ ഒബിസി വിദ്യാർത്ഥികൾക്ക് ‘കെടാവിളക്ക്’ സ്കോളർഷിപ്പ്: അപേക്ഷ 20വരെപൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിൽ കത്തിക്കുത്ത്: പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്  മന്ത്രിയും സഹപാഠികളും പഴയ മത്സരാർഥികളായി പെരിയാറിനു മുന്നിൽ: കലോത്സവ വേദിയിൽ കൗതുകം മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 17വരെ

സാമൂഹ്യനീതി വകുപ്പില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ്: വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്ടോബര്‍ 19ന്

Oct 11, 2022 at 8:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പില്‍ തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം.തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഓണറേറിയമായി പ്രതിമാസം 29,535 (ഇരുപത്തി ഒമ്പപതിനായിരത്തി അഞ്ഞൂറ്റി മുപ്പത്തി അഞ്ച്) രൂപ ലഭിക്കും.

\"\"

എം.എസ്.ഡബ്ല്യൂ, ബിരുദവും, സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ 2 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഇന്റര്‍വ്യൂ തീയതിയില്‍ 40 വയസ് കവിയാന്‍ പാടില്ല. ആറുമാസത്തേക്കാണ് നിയമനം.

\"\"

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 19 രാവിലെ 10 മണിക്ക് പൂജപ്പുര ചാടിയറ റോഡില്‍, ആശാഭവന്‍ ഫോര്‍ മെന്‍ എന്ന സ്ഥാപനത്തിന് സമീപം ഗവ. ഒബ്സെര്‍വേഷന്‍ ഹോം ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂന് ഹാജരാകേണ്ടതാണ്.

\"\"

സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുടെ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കും കരാര്‍ നിയമനം. നിയമനം ലഭിക്കുന്ന ഉദ്യോഗാര്‍ഥിയെ നിര്‍ദ്ദിഷ്ട എഗ്രിമെന്റ് അടിസ്ഥാനത്തില്‍ മാത്രം ജോലിയില്‍ പ്രവേശിപ്പിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0471 2342786.

\"\"

Follow us on

Related News