SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ കോഴ്സുകളിൽ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ഫലം http://cee.kerala.gov.in ൽ ലഭ്യമാണ്. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ,
അലോട്ട്മെന്റ് ലഭിച്ച കോഴ്സ്, കോളജ്,
കാറ്റഗറി, ഫീസ് സംബന്ധിച്ച വിവരങ്ങൾ
അലോട്ട്മെന്റ് മെമ്മോയിൽ ഉണ്ടാകും. അലോട്ട്മെന്റ് ലഭിച്ച കോളജുകളുടെ വെബ്സൈറ്റ് പരിശോധിച്ച്
പ്രവേശന സമയം ഉറപ്പുവരുത്തണം.
അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഒക്ടോബർ 6മുതൽ പ്രവേശനം അനുവദിക്കും. 11ന് വൈകീട്ട് 3വരെ പ്രവേശനം നടക്കും. പ്രവേശനം നേടേണ്ട തീയതിയും
സമയവും ഉൾപ്പെടുത്തിയുള്ള ഷെഡ്യൂൾ
ബന്ധപ്പെട്ട കോളജുകൾ അവരുടെ
വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.