പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം 

കണക്റ്റ് കരിയർ ടു കാമ്പസ്; പ്രവേശനം നേടിയത് 3700 വിദ്യാർഥികൾ

Sep 27, 2022 at 3:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

തിരുവനന്തപുരം: വിദ്യാർഥികളെ തൊഴിൽ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച \’കണക്റ്റ് കരിയർ ടു കാമ്പസ്\’ ക്യാമ്പയിൻ വഴി ഇതുവരെ തൊഴിൽ നൈപുണ്യ കോഴ്സുകളിൽ പ്രവേശനം നേടിയത് 3,700 പേർ. അസാപ് കേരളയും കേരള നോളജ് ഇക്കോണമി മിഷനും ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
ഓൺലൈൻ വഴിയും നേരിട്ടും നൽകുന്ന 133 കോഴ്സുകളിലായാണ് 3,700 വിദ്യാർഥികൾ പ്രവേശനം നേടിയത്. ക്യാമ്പസുകളിൽ തൊഴിൽ പരിശീലനം ലഭ്യമാക്കുന്ന ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പരിപാടിയും ഇതിന്റെ ഭാഗമാണ്.

\"\"

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും തൊഴിൽ വകുപ്പിന്റെയും സഹകരണത്തോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ ടി ഐ കൾ, മറ്റ്  നൈപുണ്യ പരിശീലന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കായാണ് ക്യാമ്പയിൻ നടത്തുന്നത്.

\"\"


വിദ്യാഭ്യാസവും തൊഴിൽ മേഖലയുടെ ആവശ്യവും തമ്മിലുള്ള വിടവ് നികത്തുന്നതിനുള്ള ഇടപെടലാണു ക്യാമ്പയിന്റെ ലക്ഷ്യം. ഇന്റർവ്യൂ പരിശീലനം, മെന്ററിങ്, ഹ്രസ്വകാല നൈപുണ്യ പരിശീലനം എന്നിവ നൽകി  തൊഴിൽസജ്ജരായ ഉദ്യോഗാർഥികളെ രൂപപ്പെടുത്തി തൊഴിൽ മേഖലയിലെത്തിക്കുന്നതിനാണ് കേരള നോളജ് ഇക്കോണമി മിഷൻ പ്രവർത്തിക്കുന്നത്. ഈ ലക്ഷ്യം നടപ്പാക്കുന്നതിനായി രൂപവത്ക്കരിച്ച ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്മന്റ് സിസ്റ്റം വഴി തൊഴിൽ വൈദഗ്ദ്യം നേടുന്നതിന് ആവശ്യമായ മാർഗനിർദ്ദേശങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിന് സാധിക്കും.

\"\"

Follow us on

Related News