SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: കേരള എൻജിനീയറിങ്, ഫാർമസി കോഴ്സ് പ്രവേശനത്തിനുള്ള കീം (KEAM) പരീക്ഷ അടുത്ത വർഷംമുതൽ ഓൺലൈൻ സംവിധാനത്തിൽ നടത്തും.
2023-24 അധ്യയന വർഷം മുതൽ കീം കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ
പരീക്ഷയായി മാറും. ഇതുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.
നിലവിൽ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിന് രണ്ട് പേപ്പറുകളിലായി ഒഎംആർ അധിഷ്ഠിത പേപ്പർ -പെൻ പരീക്ഷയാണ് നടത്തുന്നത്.
നിലവിൽ രണ്ട് പേപ്പറുകളായി നടത്തുന്ന
പരീക്ഷ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒറ്റ
പേപ്പറായി നടത്തുന്നതടക്കമുള്ള ശുപാർശകളാണ് പ്രവേശന പരീക്ഷാ കമീഷണർ സമർപ്പിച്ചത്.
ഈ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. അഖിലേന്ത്യ പ്രവേശന പരീക്ഷകളിൽ നടപ്പാക്കുന്ന പെർസന്റയിൽ
സ്കോർ രീതിയാണ് കീമും പിന്തുടരുക.
ഫാർമസി പ്രവേശനത്തിന് പ്രത്യേക പരീക്ഷ
നടത്താമെന്നും കമ്മീഷ്ണറുടെ ശുപാർശയിലുണ്ട്. അന്തിമ റാങ്ക് പട്ടിക തയാറാക്കാൻ ശാസ്ത്രീയമായ സ്റ്റാൻഡേഡൈസേഷൻ രീതികൾ പാലിക്കണം.
ജെഇഇ അടക്കമുള്ള പരീക്ഷകളുടെ ഘടനയിൽ കേരള എൻട്രൻസ് നടത്താനാണ് പരീക്ഷ കമീഷണർ ശുപാർശ നൽകിയത്.
ഓരോ വിഷയത്തിനും രണ്ട് സെക്ഷൻ
ഉണ്ടാകും. സെക്ഷൻ \’എ\’യിൽ മൾട്ടിപ്പിൾ
ചോയ്സ് ചോദ്യങ്ങളും ചോദ്യങ്ങളും \’ബി\’യിൽ ഉത്തരങ്ങൾ പൂരിപ്പിക്കേണ്ട ചോദ്യങ്ങളും. \’ബി\’ സെക്ഷനിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവക്ക് തുല്യ വെയ്റ്റേജോടെ വിദ്യാർഥികൾ 10ൽ ഏതെങ്കിലും അഞ്ചു ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. നെഗറ്റിവ് മാർക്കിങ് ഉണ്ടാകും.
പൂരിപ്പിക്കേണ്ട ചോദ്യങ്ങൾ (ഫിൽ ഇൻ
ടൈപ്) നൽകുന്നതിലൂടെ ഉയർന്ന
നിലവാരമുള്ള വിദ്യാർഥികളെ
വേർതിരിക്കാൻ സഹായകമാകും.