SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ
2022-2023 അധ്യയന വർഷം 9 ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്കുള്ള അഡ്മിഷൻ ആരംഭിച്ചു. പൊളിറ്റിക്കൽ സയൻസ്, ലൈബ്രറി സയൻസ് എന്നീ ബിരുദ പ്രോഗ്രാമു കൾക്കും, ഹിന്ദി, പൊളിറ്റിക്കൽ സയൻസ്, പബളിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമി ക്സ്, ലൈബ്രറി സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുമാണ് പ്രവേശനം നടക്കുന്നത്.👇🏻👇🏻
യു.ജി.സി-ഡിൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള ഈ പ്രോഗ്രാമുകളിലൂടെ നേടുന്ന ബിരുദ ബിരുദാനന്തര ബിരുദങ്ങൾ കേരളസർവകലാശാല യുടെ റെഗുലർ പഠന പ്രോഗ്രാമുകൾക്ക് സമാനവും ഈ പഠന രീതിയിലൂടെയുളബിരു ദ ബിരുദാനന്തര ബിരുദങ്ങൾ ഉന്നത പഠനത്തിനും ഉദ്യോഗത്തിനും അംഗീകാരമുള്ളതു മാണ്. ഈ പ്രോഗ്രാമുകളിലേയ്ക്കുള്ള അപേക്ഷ സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 31 വരെ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
അപേക്ഷയുടെ ശരിപകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ നവംബർ 6 വൈകുന്നേരം 5 മണിക്ക് മുൻപായി നേരിട്ടോ തപാൽ മാർഗമോ എത്തിക്കോ ണ്.ഓൺലൈനായി അപേക്ഷിക്കുന്നതിനും മറ്റുവിവരങ്ങൾക്കും http://ideku.net സന്ദർശിക്കുക.