പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

പോളിടെക്‌നിക് പ്രവേശനം: അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു

Aug 30, 2022 at 4:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: 2022-23 അദ്ധ്യയന വർഷത്തെ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ഒന്നാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് http://polyadmission.org എന്ന വെബ് പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും  ജനന തിയതിയും നൽകി \’check your allotment\’ , \’check your Rank\’ എന്നീ ലിങ്കുകൾ വഴി അലോട്ട്‌മെന്റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാവുന്നതാണ്.

\"\"


ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്ന അപേക്ഷകർ, അലോട്ട്‌മെന്റ് ലഭിച്ച കോളേജിൽ ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടാവുന്നതാണ്.  അപ്രകാരം ചെയ്യാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും തുടർന്നുള്ള അലോട്ടുമെന്റുകളിൽ അവരെ ഒഴിവാക്കുന്നതുമാണ്.

\"\"


നിലവിൽ ലഭിച്ച അലോട്ട്‌മെന്റിൽ തൃപ്തരായ  അപേക്ഷകർക്ക് അത് ഒന്നാമത്തെ ഓപ്ഷൻ അല്ലെങ്കിലും ആപ്ലിക്കേഷനിൽ പ്രതിപാദിച്ചിട്ടുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി ഫീസ് അടച്ചു അഡ്മിഷൻ നേടാവുന്നതാണ്.
ഇപ്പോൾ ലഭിച്ച അലോട്ട്‌മെന്റ് നിലനിർത്തുകയും എന്നാൽ ഉയർന്ന ഓപ്ഷനുകളിലേക്കു മാറാൻ ആഗ്രഹിക്കുന്നതുമായ അപേക്ഷകർ ഏറ്റവുമടുത്തുള്ള ഗവൺമെന്റ് / എയ്ഡഡ് പോളിടെക്‌നിക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരായി വെരിഫിക്കേഷൻ നടത്തി (സർട്ടിഫിക്കറ്റുകൾ തിരികെ നൽകുന്നതാണ്) രജിസ്റ്റർ ചെയ്യേണ്ടതാണ്. അങ്ങനെയുള്ള അപേക്ഷകർ ഇനി വരുന്ന ഏതെങ്കിലും അലോട്ട്‌മെന്റുകളിൽ അഡ്മിഷൻ എടുക്കേണ്ടതും അല്ലാത്ത പക്ഷം അലോട്ട്‌മെന്റ് റദ്ദാകുന്നതുമായിരിക്കും
ഇപ്പോൾ ലഭിച്ച അലോട്ട്‌മെൻറ്റിൽ  താല്പര്യമില്ലാത്തവരും ഉയർന്ന ഓപ്ഷൻ മാത്രം പരിഗണിക്കുന്നവരും നിലവിൽ ഒന്നും ചെയ്യേണ്ടതില്ല. അവർക്ക് നിലവിൽ ലഭിച്ച അലോട്ട്‌മെന്റ് നഷ്ടപ്പെടുന്നതാണ്.
അഡ്മിഷൻ എടുക്കാനോ രജിസ്റ്റർ ചെയ്യാനോ താല്പര്യമുള്ളവർ സെപ്റ്റംബർ 3, നാലുമണിക്ക് മുമ്പ് ചെയ്യേണ്ടതാണ്. അലോട്ട്‌മെന്റ് ലഭിച്ചവർക്ക് അവരുടെ ഉയർന്ന ഓപ്ഷനുകൾ ഓൺലൈനായി പുനഃക്രമീകരണം നടത്താവുന്നതാണ്.

\"\"

Follow us on

Related News