പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

സംസ്ഥാനത്ത് എൻ.എസ്.എസ് ക്യാമ്പുകൾക്ക് ഓഗസ്റ്റ് 12ന് തുടക്കം: ആകെ 330 ക്യാമ്പുകൾ

Aug 11, 2022 at 3:39 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P

തിരുവനന്തപുരം: വിദ്യാര്‍ത്ഥി വ്യക്തിത്വവികസനം സാമൂഹികസേവനം എന്നിവ ലക്ഷ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ എന്‍.എസ്.എസിന്‍റെ സപ്തദിന സഹവാസ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ ആഗസ്റ്റ് 12 വെള്ളിയാഴ്ച ആരംഭിക്കും. സമൂഹത്തിന് ഉപകാരപ്പെടുന്ന 6 പദ്ധതികൾ (ദ്യഢഗാത്രം, മിതം, സമജീവനം,തിരംഗാപ്രയാണ്‍, സ്വച്ഛംഅമ്യതം, സജ്ജം ) എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികൾ.

\"\"
      സംസ്ഥാനത്തെ 330 ഗ്രാമങ്ങളിലെ വി.എച്ച്.എസ്.ഇ സ്കൂളുകളിലായി 15000 എന്‍.എസ്.എസ് വിദ്യാര്‍ത്ഥിവോളണ്ടിയര്‍മാർ ചേർന്നുള്ള ക്യാമ്പുകളാണ് അന്തര്‍ദേശീയയുവജന ദിനത്തില്‍ ആരംഭിക്കുന്നത്. ഈ ക്യാമ്പുകളിൽ അമ്മമാരെയും കിടപ്പുരോഗികളെയും ഉന്നംവെച്ചാണ് വിദ്യാർത്ഥിക്ഷേമ സാക്ഷരത പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്. 

ആരോഗ്യവകുപ്പ് എന്‍.സി.ഡി സെല്ലുമായി സഹകരിച്ച് കിടപ്പുരോഗികളുടെ ഭവന സന്ദര്‍ശനം നടത്തി ജീവിതശൈലീരോഗ നിര്‍ണ്ണയ ടെസ്റ്റുകള്‍ സൗജന്യമായി വിദ്യാര്‍ത്ഥികള്‍തന്നെ ചെയ്തുകൊടുക്കുന്ന ദ്യഢഗാത്രം പദ്ധതി, മൂന്ന് ലക്ഷത്തിലധികം വീടുകള്‍ സന്ദര്‍ശിച്ച് അമ്മമാര്‍ക്ക് ഗാര്‍ഹിക ഊര്‍ജ്ജ സാക്ഷരതാസന്ദേശങ്ങള്‍ നല്‍കുന്ന കേരളാ എനര്‍ജി മാനേജ്മെന്‍റ് സെന്റർ സഹകരിക്കുന്ന മിതം പദ്ധതി, സമജീവനം,തിരംഗാപ്രയാണ്‍, സ്വച്ഛംഅമ്യതം, സജ്ജം ) എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികൾ. 
\"\"

സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ജൻഡർ പാര്‍ലിമെന്‍റുകളും, തെരുവ് നാടകങ്ങളും, നാട്ടിലും, വിദ്യാലയത്തിലും അവതരിപ്പിച്ച് വനിതാശിശുവികസന വകുപ്പിന്‍റെ നേത്യത്വത്തില്‍ സമജീവനം പദ്ധതി തുടങ്ങിയ പദ്ധതികൾ ക്യാമ്പുകളിൽ നടപ്പിലാക്കും. സ്വാതന്ത്ര്യത്തിന്‍റെ 75-മത് വാര്‍ഷികത്തില്‍ സംഘടിപ്പിക്കുന്ന ഈ ക്യാമ്പുകളില്‍ ആഗസ്റ്റ് 13ന് ഹര്‍ഘര്‍ തിരംഗയുടെ സന്ദേശവാഹകരായിവിദ്യാര്‍ത്ഥികള്‍ മൂന്ന് ലക്ഷത്തിലധികം വീടുകളിലേക്ക് ദേശീയ പതാകയേന്തി \’തിരംഗാപ്രയാണ്‍\’ പ്രഭാതസവാരി നടത്തും.

സ്വച്ഛതാപക്വാഡയുടെ ഭാഗമായി ആസൂത്രണം ചെയ്ത \’സ്വച്ഛംഅമ്യതം\’ പദ്ധതിയിലൂടെ ക്യാമ്പുകളുടെ അടുത്തുള്ള പൈത്യകസ്മാരകങ്ങളിലും, പൊതു ഇടങ്ങളിലുംവിദ്യാര്‍ത്ഥികള്‍ ശൂചീകരണ ശ്രമദാനങ്ങള്‍ നടത്തും. കഴിഞ്ഞ കാലകോവിഡ്, പ്രളയ, മഹാമാരി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ആകസ്മിക അടിയന്തിര സാഹചര്യങ്ങളില്‍ മികച്ച സന്നദ്ധ സേവനം കാഴ്ചവെയ്ക്കുവാന്‍ കൗമാരവിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുവാന്‍ സംസ്ഥാന ഫയര്‍ ആന്‍റ് റെസ്ക്യു വിഭാഗത്തിന്‍റേയും, ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റേയും സഹായത്തോടെ 330 ക്യാമ്പുകളിലും \’സജ്ജം\’ ജീവന്‍ രക്ഷാസ്കില്‍ ഡ്രില്ലുകള്‍ നടക്കും.


ആഗസ്റ്റ് 11 ന് വൈകുന്നേരം 7 മണിക്ക്ക്യാമ്പ് അംഗങ്ങളായ15000 ത്തില്‍ പരം വിദ്യാര്‍ത്ഥി വോളണ്ടിയര്‍മാരും 400 ലധികം അദ്ധ്യാപകരും പങ്കെടുക്കുന്ന മനംമാനവം ക്യാമ്പ് പ്രീ ക്യാമ്പ് വെര്‍ച്വല്‍മീറ്റില്‍, സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ.വി.ശിവന്‍കുട്ടി പദ്ധതികള്‍ പ്രഖ്യാപിച്ച് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും. 7 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പുകള്‍ ആഗസ്റ്റ് 18ന് രാവിലെ അവസാനിക്കും

Follow us on

Related News