SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനതപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഒക്‌ടോബർ മാസത്തിൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ബിരുദ തല പ്രാഥമിക പരീക്ഷകൾക്ക് കൺഫർമേഷൻ നൽകാൻ ഓഗസ്റ്റ് 14 വരെ സമയം. ഡിഗ്രി പ്രിലിമിനറി പരീക്ഷകൾക്ക് കൺഫർമേഷൻ നൽകേണ്ട അവസാന തീയതി ഓഗസ്റ്റ് 11 ആയിരുന്നു. എന്നാൽ സെർവർ മെയിൻടെനൻസ് കാരണം ഓഗസ്റ്റ് 7 മുതൽ 9 വരെ പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രവർത്തനരഹിതമായിരുന്നു. സാങ്കേതിക തകരാർ കാരണം ഉദ്യോഗാർത്ഥികൾക്ക് കൺഫർമേഷൻ നൽകാൻ കഴിയാത്തതിനാലാണ് സമയം നീട്ടിയത്.