SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
ന്യൂ ഡൽഹി: ഇന്ത്യൻ നേവി ഷോർട്ട് സർവീസ് കമ്മീഷനിൽ (എസ്‌എസ്‌സി) ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) എക്‌സിക്യുട്ടീവ് ഓഫീസർ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം.19 വയസിനും 24 വയസിനും ഇടയിലുള്ള അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കുമാണ് ഈ അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 15 ന് മുൻപായി joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ അപേക്ഷ സമർപ്പിക്കാം.
എംഎസ്‌സി/ ബിഇ/ ബി ടെക്/ എം ടെക് (കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് & എൻജിനീയറിങ്/ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്/ ഇൻഫർമേഷൻ ടെക്‌നോളജി/ സോഫ്റ്റ്‌വെയർ സിസ്റ്റംസ്/ സൈബർ സെക്യൂരിറ്റി/ സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ & നെറ്റ്‌വർക്കിംഗ്/ കമ്പ്യൂട്ടർ സിസ്റ്റംസ് & നെറ്റ്‌വർക്കിംഗ്/ ഡാറ്റാ അനലിറ്റിക്‌സ്/ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ബിസിഎ/ബിഎസ്‌സി (കമ്പ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്‌നോളജി) , ഉള്ള എംസിഎ എന്നിവയിൽ ഏതെങ്കിലും ഒന്നിന് 60% മാർക്കുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. കൂടാതെ അപേക്ഷ സമർപ്പിക്കുന്നവർക്ക് പത്ത്,പന്ത്രണ്ട് ക്ലാസുകളിൽ ഇംഗ്ലീഷിൽ കുറഞ്ഞത് 60% മാർക്ക് ഉണ്ടായിരിക്കണം.