SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
തിരുവനന്തപുരം: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സ്കൂളുകൾ ആവശ്യമില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബാലാവകാശ കമ്മീഷൻ. ലിംഗ സമത്വമാണ് എന്നും കമ്മീഷൻ മുന്നോട്ട് വയ്ക്കുന്ന ആശയം. സിംഗിൾ ബെഞ്ച് ഉത്തരവിൽ സര്‍ക്കാര്‍ നൽകുന്ന മറുപടി കൂടി അറിഞ്ഞ ശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും കമ്മീഷൻ പറഞ്ഞു. കോടതിയല്ലെന്ന ബോധ്യത്തോട് കൂടിത്തന്നെയാണ് കമ്മിഷൻ പ്രവര്‍ത്തിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തിന് ബാലാവകാശ കമ്മീഷൻ മറുപടി നൽകി. ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ. വി. മനോജ്‌കുമാർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.