തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക സർവകലാശാലയുടെ (കെടിയു)പുതുക്കിയ ബിടെക് ഫലം അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. തിങ്കളാഴ്ച പ്രഖ്യാപിച്ച ബിടെക് ഫലം ഇന്നലെ വൈകിട്ടോടെ പിൻവലിച്ചിരുന്നു. വിജയ ശതമാനത്തിലും ബിടെക് ഓണേഴ്സ് എണ്ണത്തിലും വ്യത്യാസമുള്ളതായി ആരോപണമുണ്ട്. ആക്റ്റിവിറ്റി പോയിന്റ്റുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും കോളേജുകൾ പറയുന്നു. മിനിമം മാർക്ക് നേടാത്തവർക്കായി നടത്തിയ ആറാം സെമെസ്റ്റർ പരീക്ഷ ഫലവും ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് സർവകലാശാല ബിടെക് ഫലം പിൻവലിച്ചത്. പുതുക്കിയ ഫലത്തിൽ അക്കാദമിക് പെർഫോമൻസ് ഇൻഡക്സിലാണ് മാറ്റംവരികയെന്നും മൊത്തം ഫലത്തിൽ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.

ഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്
തിരുവനന്തപുരം:ഡിഎൽഎഡ് കോഴ്സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട...