SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
തിരുവനന്തപുരം: കേരള എംബിബിഎസ്,
ബിഡിഎസ് അടക്കമുള്ള മെഡിക്കൽ കോഴ്സുകളിലേക്കും ആർക്കിടെക്ച്ചർ (ബിആർക്) കോഴ്സുകളിലേക്കും (KEAM-22) ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് അവസരം. ഇതിനായി ജൂലൈ 26ന് വൈകിട്ട് 3വരെ സമയം അനുവദിച്ചു. KEAM (കീം) മുഖേന എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് ഇതിനകം അപേക്ഷ സമർപ്പിച്ചവർക്ക് പുതിയ കോഴ്സുകൾ കൂട്ടിച്ചേർക്കാനും അവസരമുണ്ട്. ഇതിനായി പ്രവേശന പരീക്ഷ കമീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://cee.kerala.gov.in വഴി അപേക്ഷ നൽകാം.