പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

സ്കൂൾ ലൈബ്രറികകൾ കാര്യക്ഷമമാക്കണം: സ്കൂളുകളിൽ ലൈബ്രെറിയൻമാരെ നിയമിക്കണം

Jul 1, 2022 at 10:17 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ നീണ്ട ഇടവേളയ്ക്ക് ശേഷം ആരംഭിച്ച പുതിയ അധ്യയന വർഷത്തിൽ സ്കൂൾ ലൈബ്രെറികൾ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തെ 45 ലക്ഷത്തോളം വരുന്ന വിദ്യാർഥികൾ പഠിക്കുന്ന പൊതുവിദ്യാലയങ്ങളിലെ ലൈബ്രറികൾ ആധുനികവത്കരിക്കാനായി സർക്കാർ നടപടി ആരംഭിച്ചിരുന്നു. 👇🏻👇🏻

\"\"

എന്നാൽ പൊതുവിദ്യാലയങ്ങൾ ഉൾപ്പടെ എവിടെയും ലൈബ്രെറിയന്മാർ ഇല്ല എന്ന പരാതിയാണ് ഉയരുന്നത്. സ്കൂൾ അദ്ധ്യാപകനോ ഏതെങ്കിലും വിദ്യാർത്ഥിക്കോ ആണ് ലൈബ്രെറി ചുമതല. അതുകൊണ്ട് കുട്ടികൾക്ക് അവശ്യനുസരണം ലൈബ്രറികളിൽ ചെന്ന് പുസ്തകം എടുക്കാൻ കഴിയുന്നില്ല. പല സ്കൂളിലെ ലൈബ്രറികളിലും പഴക്കമുള്ള അച്ചടി നിർത്തിയ വിലപ്പെട്ട പുസ്തകങ്ങൾ ആണ് സൂക്ഷിച്ചിട്ടുള്ളത്. ഇതെല്ലാം ആധുനിക രീതിയിലുള്ള ക്ലാസ്സിഫിക്കേഷനോ, സംരക്ഷണമോ ചെയ്യാൻ യോഗ്യതയുള്ള ലൈബ്രറിയന്റെ അഭാവം മൂലം നശിക്കുന്നതായും പരാതിയുണ്ട്.
സ്കൂൾ അഡ്മിഷൻ സമയത്ത് ഓരോ രക്ഷിതാവും വിദ്യാർത്ഥികൾക്കുവേണ്ടി ലൈബ്രറി ഫീസ് അടയ്ക്കുന്നുണ്ട്. 👇🏻👇🏻

\"\"

ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സും, ബിരുദ്ധവും, ബിരുദാനന്ദ ബിരുദ്ധവും കഴിഞ്ഞ പതിനായിരകണാക്കിന് ഉദ്യോഗാർഥികൾ തൊഴിൽ രഹിതരായുണ്ട്. ഇവരുടെ സേവനം വിനിയിയോഗിക്കണം എന്നാണ് ആവശ്യം. ഹയർസെക്കന്ററി സ്കൂളുകളിൽ ലൈബ്രറികൾ സജ്ജീകരിക്കണമെന്നും വിദഗ്ദ പരിശീലനം ലഭിച്ച ലൈബ്രറിയനെ നിയമിക്കണമെന്നും ബാലവകാശ കമ്മിഷന്റെ ഉത്തരവും നിലനിൽക്കുന്നുണ്ട്.👇🏻👇🏻

\"\"

ഹയർസെക്കന്ററി സ്കൂളുകളിൽ ലൈബ്രറിയൻ തസ്തിക സൃഷ്ടിക്കുന്നതിനു 2015ൽ സർക്കാർ അംഗീകാരം നൽകിയിരുന്നു. ഈ വർഷം പ്ലസ് വൺ അഡ്മിഷൻ തുടങ്ങാനിരിക്കുന്ന സാഹചര്യത്തിൽ ലൈബ്രറികൾ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം.
ലൈബ്രറി സയൻസ് ഉദ്യോഗാർത്ഥികൾ ജോലി ചെയ്യേണ്ട സ്കൂൾ ലൈബ്രറികളിൽ ആ വിഷയവുമായി ബന്ധമില്ലാത്ത അധ്യാപകർക്ക് ചുമതല നൽകി വരുന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

\"\"

Follow us on

Related News