പ്രധാന വാർത്തകൾ
അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളംഎൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാംകാലിക്കറ്റ് സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷയുടെ അപേക്ഷ തീയതി നീട്ടി: ഇന്നത്തെ കാലിക്കറ്റ് വാർത്തകൾബിഫാം ലാറ്ററൽ എൻട്രി പ്രവേശനം, ജുഡീഷ്യൽ സർവീസ് പരീക്ഷസെറ്റ് 2024: അപേക്ഷാ തീയതി നീട്ടികെ-ടെറ്റ് 2024: അപേക്ഷാ തീയതി നീട്ടിവിദ്യാർത്ഥികൾ അടക്കമുള്ള കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെഡിഎൽഎഡ്, ബി.വോക് പരീക്ഷാഫലങ്ങൾകുറഞ്ഞ ചിലവിൽ മികച്ച പഠനവസരം നൽകി കാലിക്കറ്റ്‌ സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് പിജി

റിസർച്ച് ഇന്റേൺ, പരീക്ഷാഫലം, ഇന്റേണൽ മാർക്ക് സമർപ്പണം: കണ്ണൂർ യൂണിവേഴ്സിറ്റി വാർത്തകൾ

Jun 29, 2022 at 6:37 pm

Follow us on


 
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

കണ്ണൂർ:സർവകലാശാലയുടെ തലശ്ശേരി ഡോ.ജാനകിയമ്മാൾ കാമ്പസിലെ ബയോടെക്‌നോളജി/മൈക്രോബയോളജി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ഹ്രസ്വകാലത്തേക്ക് റിസർച്ച് ഇന്റേൺ ആയി ചേരാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.


ബയോടെക്‌നോളജി/മൈക്രോബയോളജി/മോളിക്യുലർ ബയോളജി വിഷയങ്ങളിൽ  ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.  പ്രസ്തുത വിഷയങ്ങൾ പഠിക്കുന്ന അവസാന സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്‌ഥികൾക്കും അപേക്ഷിക്കാവുന്നതാണ്.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പതിനായിരം രൂപ സ്റ്റൈപ്പൻഡ് ആയി ലഭിക്കും. താല്പര്യമുള്ളവർ   sabua@kannuruniv.ac.in എന്ന  ഇമെയിൽ  വിലാസത്തിൽ ബയോഡാറ്റ സഹിതം അപേക്ഷിക്കുക.  അപേക്ഷ അയയ്‌ക്കേണ്ട അവസാന തിയ്യതി ജൂലൈ 8👇🏻👇🏻

\"\"

പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം.  എ. ആന്ത്രപ്പോളജി  റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 11.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.👇🏻👇🏻
 
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി/ ബയോടെക്നോളജി/ മോളിക്യൂലാർ ബയോളജി  റെഗുലർ, നവംബർ 2021 പരീക്ഷാഫലം  സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 12.07.2022 ന് വൈകുന്നേരം 5 മണി വരെ  അപേക്ഷിക്കാം.👇🏻👇🏻

\"\"

ഹാൾടിക്കറ്റ്
05.07.2022 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2021 പരീക്ഷയുടെ  ഹോൾടിക്കറ്റു് വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്‌ലൈനായി പരീക്ഷക്ക് രജിസ്റ്റർ ചെയ്തവർക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ഹാൾടിക്കറ്റ്  കൈപ്പറ്റാം.

ഇന്റേണൽ മാർക്ക് സമർപ്പണം
ഒന്നാം സെമസ്റ്റർ ബിരുദ (നവംബർ 2021) പരീക്ഷയുടെ  ഇന്റേണൽ അസസ്മെന്റ് മാർക്ക് 30.06.2022 മുതൽ 07.07.2022 വരെ സമർപ്പിക്കാം.

\"\"

Follow us on

Related News