JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
കണ്ണൂർ:സർവകലാശാലയുടെ ധർമ്മശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ്. പ്രോഗ്രാമിന്(2022പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവ്വകലാശാല അംഗീകരിച്ച ബി.എഡ്.അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടിയവർക്കും കണ്ണൂർ സർവകലാശാല അംഗീകരിച്ച 4വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ ഡിഗ്രി പ്രോഗ്രാം 👇🏻👇🏻
(B.El.Ed/B.Sc.Ed/B.A.Ed)യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദമായ പ്രോസ്പക്ടസും അപേക്ഷാ ഫോറവും സർവ്വകലാശാലാ വെബ് സൈറ്റായ https://www.kannuruniversity.ac.in/ ൽ നിന്നും ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. 👇🏻👇🏻
പൂരിപ്പിച്ച അപേക്ഷകൾ 20.07.2022 വരെ വകുപ്പ് തലവൻ, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ്, ധർമ്മശാല, കണ്ണൂർ -670567 എന്ന വിലാസത്തിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയോടൊപ്പം, അപേക്ഷാ ഫീസിന്റെ ഓൺലൈൻ പേമെന്റ് രശീതി അടക്കം ചെയ്യേണ്ടതാണ്. പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷൻ നടത്തുക. എന്നാൽ അപേക്ഷകരുടെ എണ്ണം അനുവദനീയമായതിലും കുറവായാൽ പ്രവേശന പരീക്ഷ നടത്തുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് സ്ഥാപന മേധാവിയുമായി ബന്ധപ്പെടുക. ഫോൺ- 0497-2781290.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം