JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
പഞ്ചാബ്: ഛണ്ഡീഗഡിലെ ഗവൺമെന്റ് കോളേജ് ഓഫ് ആർട്ടിൽ ബി.എഫ്.എ. (ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്), ഡി.എഫ്.എ. ഡി.(ഭിന്നശേഷി വിഭാഗക്കാർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ഫൈൻ ആർട്സ് ഫോർ ദിവ്യാംഗ്) എന്നീ നാലു വർഷ ദൈർഘ്യമുള്ള പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പഞ്ചാബ് സർവകലാശാല അഫിലിയേഷനുള്ള കോളേജാണിത്. സ്കൽപ്ചർ, അപ്ലൈഡ് ആർട്ട്, ഗ്രാഫിക്സ് (പ്രിന്റ് മേക്കിങ്), പെയിന്റിംഗ് എന്നിങ്ങനെയുള്ള പ്രോഗ്രാമുകളാണുള്ളത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 1.
സീറ്റുകൾ: ബി.എഫ്.എ യ്ക്ക് ആകെ 60 സീറ്റുകളുണ്ട് (ഓരോ മേഖലകളിലും പതിനഞ്ച് വീതം). ഇതിൽ 24 സീറ്റുകൾ (ആറുവീതം സീറ്റുകൾ) അഖിലേന്ത്യാ തലത്തിലുള്ളതാണ്.
ഡി.എഫ്.എ.ഡിയ്ക്ക് ഓരോ മേഖലയിലും ഓരോ സീറ്റാണുള്ളത്.
യോഗ്യത
ബി.എഫ്.എ: പ്ലസ് ടു പരീക്ഷയിൽ 40 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 35 ശതമാനം) നേടിയുള്ള ജയം.
ഡി.എഫ്.എ.ഡി: കുറഞ്ഞത് 35 ശതമാനം മാർക്കോടെ പത്താം ക്ലാസ്/സെക്കൻഡറി സ്കൂൾ തല പരീക്ഷാ ജയം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ്: ജൂലൈ 11നും 17നും ഇടയിൽ നടത്തുന്ന അഭിരുചി പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജനറൽ നോളജ്, ഒബ്ജക്ട് ഡ്രോയിങ്, കോമ്പോസിഷൻ എന്നിങ്ങനെ മൂന്നു ഭാഗങ്ങൾ ബി.എഫ്.എ. അഭിരുചി പരീക്ഷക്ക് ഉണ്ടാകും. ഡിപ്ലോമ അഭിരുചി പരീക്ഷയ്ക്ക് ഒബ്ജക്റ്റ് ഡ്രോയിങ് കോമ്പസിഷൻ എന്നീ ഭാഗങ്ങളിലെ ചോദ്യങ്ങളുണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും: https://gcart.edu.in
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം