പ്രധാന വാർത്തകൾ
കിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരംകായികമേള: സമാപന ദിനത്തിൽ റെക്കോർഡ് പ്രളയംനാലാമതും ഐഡിയൽ; മലപ്പുറത്തിന് രണ്ടാമൂഴംസ്‌പോര്‍ട്‌സ് സ്‌കൂളുകളിൽ അജയ്യരായി ജിവി രാജജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണംസ്കൂൾ ഒളിമ്പിക്സിന് ഇന്ന് സമാപനം: 1810 പോയിന്റോടെ തിരുവനന്തപുരം മുന്നിൽതൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്

കലാഭിരുചിയുള്ളവരേ ഇതിലേ ഇതിലേ…. ഗവ. ഫൈൻ ആർട്സ് കോളജുകളിൽ ബി.എഫ്.എ പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തിയ്യതി ജൂൺ 30

Jun 13, 2022 at 7:17 pm

Follow us on

JOIN OUR WHATSAPP GROUP

https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: കലാഭിരുചിയുള്ളവർക്ക് മികച്ച കരിയർ കെട്ടിപ്പടുക്കാൻ സഹായിക്കുന്ന ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബിഎഫ്.എ) പഠനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മൂന്ന് സർക്കാർ ഫൈൻ ആർട്‌സ് കോളേജുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ഈ കോളജുകൾ. പ്രവേശനത്തിന് ജൂൺ 20 മുതൽ ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന പ്രോസ്‌പെക്ടസും ഓൺലൈനായി

\"\"

അപേക്ഷകൾ അയയ്ക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളും www.admissions.dtekerala.gov.in ൽ ലഭിക്കും. പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിലുള്ള അപേക്ഷകർക്ക് അപേക്ഷാഫീസ് 600 രൂപയും പട്ടികജാതി പട്ടികവർഗക്കാരായ അപേക്ഷകർക്ക് അപേക്ഷാഫീസ് 300 രൂപയും ആണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30. സാങ്കിതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. വിശദവിരങ്ങൾ മേൽ വെബ്‌സൈറ്റിൽ

\"\"

ലഭിക്കും. ഫോൺ: 0471-2561313.
ചിത്രരചന, പെയിന്റിങ്, ശിൽപകല, വിവിധ കലാരൂപങ്ങളിലെ ശൈലീ വൈവിധ്യങ്ങൾ, അവയുടെ ചരിത്രപരവും സാമൂഹികവുമായ പ്രസക്തി എന്നിവയെക്കുറിച്ചുള്ള പഠനമാണ് ഫൈൻ ആർട്സ്. പ്രിന്റ് മേക്കിങ്, ഫൊട്ടോഗ്രഫി, ആർക്കിടെക്ചർ, അനിമേഷൻ, കാലിഗ്രഫി എന്നിവയെല്ലാം ഫൈൻ ആർട്സിൽ പെടും.

Follow us on

Related News