പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ 13മുതൽ: ഈ വർഷം ചോദ്യപേപ്പറിൽ 150 ശതമാനം ചോദ്യങ്ങൾ

May 30, 2022 at 5:13 pm

Follow us on

\"\"

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O

തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ജൂൺ 2ന് ആരംഭിക്കും. വാർഷിക പരീക്ഷ ജൂൺ 13ന് ആരംഭിച്ച് ജൂൺ 30നകം പൂർത്തിയാക്കും. ഈ വർഷം പ്ലസ് വൺ ചോദ്യപേപ്പറിൽ 150 ശതമാനം ചോദ്യങ്ങൾ നൽകുന്നുണ്ട്. വിദ്യാർഥികൾക്ക് 50 ശതമാനം ചോയ്സ് ലഭിക്കും. ഇംപ്രൂവ്മെന്റ് പരീക്ഷയും ഉണ്ടാകും. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ സംബന്ധിച്ച് അനാവശ്യ ഭീതി പരത്തരുതെന്നും വിദ്യാർഥികളും രക്ഷിതാക്കളും ഒരുതരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

പരീക്ഷയും അതിനുശേഷം മൂല്യനിർണയവും സുഗമമായി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഈ വർഷം 4,22,651 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.

കെഎസ്ആർടിസി ബസ് ഇനി എസി ക്ലാസ്: പഠന വണ്ടി നാടിന് സമർപ്പിച്ചു

തിരുവനന്തപുരം: കെഎസ് ആർടിസി ബസ് ഉപയോഗിച്ച് തയ്യാറാക്കിയ ക്ലാസ് ഗംഭീരം. ലോഫ്ലോർ ബസിൽ ഒരു എസി ക്ലാസ് റൂം. മണക്കാട് ഗവ. ടിടിഐയിൽ ഒരുക്കിയ പഠന വണ്ടി മന്ത്രി വി.ശിവൻകുട്ടി നാടിന് സമർപ്പിച്ചു. ചടങ്ങിൽ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായിരുന്നു.
താൽക്കാലിക സംവിധാനം ആണെങ്കിലും കെഎസ്ആർടിസി ബസിൽ ക്ലാസ് മുറി ഒരുക്കുന്നതിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് സുസജ്ജമായ പഠന വണ്ടി എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

\"\"

നാസയെക്കാൾ വലിയ കണ്ടുപിടുത്തം എന്ന് പരിഹസിച്ചവർ ഈ ക്ലാസ് മുറി കാണാൻ വരണമെന്ന് അഡ്വക്കറ്റ് ആന്റണി രാജുവും പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍ ബസ് ക്ലാസ് റൂമാണിത്. കുട്ടികള്‍ക്ക് കളിക്കാനും അക്ഷരം പഠിക്കാനും ഒക്കെ സാധിക്കുന്ന രീതിയിലാണ് ക്ലാസ് റൂം ക്രമീകരിച്ചിരിക്കുന്നത്. എ.സി സംവിധാനവും ക്ലാസ് മുറിയില്‍ ഒരുക്കിയിട്ടുണ്ട്. ക്ലാസ് സൗകര്യം കുറവുള്ള വിദ്യാലയങ്ങളിൽ കെഎസ്ആർടിസി ബസ് ഉപയോഗിച്ച് ക്ലാസ് മുറികൾ സജ്ജമാക്കുമെന്ന് മന്ത്രി ആന്റണി രാജു ഏതാനും ദിവസംമുൻപ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനമാണ് നടപ്പാക്കി തുടങ്ങിയത്.

\"\"

Follow us on

Related News