JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നുമുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യത്തിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കർശന നിർദേശം.
സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ മെയ് 27 നകം പൂർത്തിയാക്കേണ്ടതാണ്.
അതോടൊപ്പം ഭിത്തികൾ കഴിയുന്നതും പെയിന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കേണ്ടതാണ്.
സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്ത
ണ്ടതാണ്. സ്കൂളും പരിസരവും, ക്ലാസ്സ് മുറികൾ, ടോയ്ലറ്റ്, കുട്ടികൾ പെരുമാറുന്ന മറ്റ് സ്ഥലങ്ങൾ ഇവ വൃത്തിയാക്കുകയും മഴക്കാല പൂർവ്വ ശുചീകരണ
പ്രവർത്തനങ്ങൾ നടത്തേണ്ടതുമാണ്. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും ശുചീകരിച്ച് അണുവിമുക്തമാക്കണം. കുടിവെള്ളം ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.
സ്കൂളുകൾ കുറച്ചുകാലമായി അടഞ്ഞുകിടക്കുന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ
സാന്നിദ്ധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന സ്ക്കൂളുകളിൽ
കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന
സ്ഥലം മറച്ചുകെട്ടേണ്ടതാണ്.സ്കൂളിലും പരിസരത്തുമുള്ള അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങളോ,മരച്ചില്ലകളോ ഉണ്ടെങ്കിൽ അവ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സ്കൂൾ പരിസരത്തോ, കോമ്പൗണ്ടിലോ ഇലക്ട്രിക് ലൈൻ, സ്റ്റേവയർ മുതലായവ അപകടകരമാം വിധം കാണുകയാണെങ്കിൽ ആയത് ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കേണ്ടതും കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന
നടപടികൾ സ്വീകരിക്കേണ്ടതുമാണ്.
സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടി
ഫിക്കറ്റ് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി സൂക്ഷി
ക്കേണ്ടതാണ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ യാതൊരു കാരണ വശാലും
സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാതിരിക്കും വിധം
നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കേണ്ടതാണ്.
നിർമ്മാണ തൊഴിലാളികളുടെ സാന്നിദ്ധ്യം സ്കൂൾ പ്രവർത്തനത്തിന് തടസ്സമാകരുത്.
ജില്ലകളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടർ, കോർപ്പറേഷൻ
മേയർ, മുൻസിപ്പൽ ചെയർമാൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,
വിദ്യാഭ്യാസ ഉപഡയറക്ടർ, ആർ.ഡി.ഡി., എ.ഡി., ഡി.പി.സി. എന്നിവരുടെ
യോഗം ജില്ലാതലത്തിൽ ചേരുന്നതിനാവശ്യമായ നടപടികൾ വിദ്യാഭ്യാസ ഉപഡയറക്ടർമാർ കൈക്കൊളേളണ്ടതും സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട
മുന്നൊരു പ്രവർത്തനങ്ങൾ ചർച്ച ചെയ്യേണ്ടതും, തുടർപ്രവർത്തനങ്ങൾ നട
ത്തേണ്ടതുമാണ്. വിദ്യാഭ്യാസ ജില്ല/ഉപജില്ല തലങ്ങളിൽ ആവശ്യമായ യോഗങ്ങൾ ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കേണ്ടതാണ്.
സ്കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽ യോഗം, പി.റ്റി.എ/എസ്.എം.സി. എക്സിക്യൂട്ടീവ് യോഗം, ക്ലാസ്സ്
പി.റ്റി.എ. എന്നിവ ചേരേണ്ടതാണ്.
കെ.എസ്.ആർ.റ്റി.സി., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യവകുപ്പ്,
പോലീസ്, കെ.എസ്.ഇ.ബി., എക്സൈസ്, സാമൂഹ്യനീതി വകുപ്പ്, വനിതാ
ശിശുവികസനവകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി
സ്കൂൾതല യോഗങ്ങൾ ചേർന്ന് മുന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം
ചെയ്ത് നടപ്പിലാക്കേണ്ടതാണ്.
സ്ക്കൂൾ തുറക്കുന്ന ദിവസം കുട്ടികളെയും കൊണ്ട് രക്ഷിതാക്കൾ വാഹനത്തിൽ വരാനുള്ള സാധ്യത മുന്നിൽ കണ്ട് വാഹനം പാർക്ക് ചെയ്യാൻ അതത് സ്ക്കൂളുകൾ സൗകര്യം ഒരുക്കേണ്ടതാണ്. റോഡരികിലും മറ്റും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതുമൂലം ഗതാഗത തടസ്സം
ഉണ്ടാകാതിരിക്കാൻ പോലീസുമായി ചേർന്ന് ആവശ്യമായ ക്രമീകരണങ്ങൾ
ഏർപ്പെടുത്തേണ്ടതാണ്. വിവിധ ആവശ്യങ്ങൾക്കായി സ്ഥാപിച്ചിട്ടുള്ള പ്രചരണസാമഗ്രികൾ, കൊടിതോര
ണങ്ങൾ, ബോർഡുകൾ എന്നിവ സ്കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ടെങ്കിൽ
അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പ്രധാനാദ്ധ്യാപകർ കൈക്കൊള്ളേണ്ടതാണ്.