JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
ന്യൂഡൽഹി: ഡൽഹി പൊലീസ് മിനിസ്റ്റീരിയൽ വിഭാഗത്തിൽ ഹെഡ് കോൺസ്റ്റബിൾമാരുടെ 839 ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ (എസ്.എസ്.സി.) അപേക്ഷ ക്ഷണിച്ചു. 839 ഒഴിവിൽ 559 ഒഴിവ് പുരുഷന്മാർക്കും 276 എണ്ണം സ്ത്രീകൾക്കുമുള്ളതാണ്. ഇതിൽ എസ്.സി./ എസ്.ടി/ഒബിസി/ഇഡബ്ല്യൂഎസ് വിഭാഗക്കാർക്കായി ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 16 ആണ്.

തിരഞ്ഞെടുപ്പ്: ദേശീയതലത്തിലുള്ള പരീക്ഷയിൽ യോഗ്യത നേടുന്നവരെ ഡൽഹിയിൽ കായികക്ഷമതാ പരീക്ഷ, മെഷർമെന്റ് ടെസ്റ്റ്, വൈദ്യ പരിശോധന എന്നിവയിലൂടെ തിരഞ്ഞെടുക്കുന്നു. സെപ്റ്റംബറിലായിരിക്കും പരീക്ഷ.
യോഗ്യത: ഇന്ത്യൻ പൗരനായിരിക്കണം. ഹയർസെക്കൻഡറി/പ്ലസ്ടു ജയം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 25 വാക്കും വേഗത ഉണ്ടാകണം.

ശാരീരിക യോഗ്യത: പുരുഷന്മാർക്ക് 165 സെന്റിമീറ്റർ ഉയരവും 78-82 സെന്റിമീറ്റർ നെഞ്ചളവും. വനിതകൾക്ക് 157 സെന്റിമീറ്റർ ഉയരം. (സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്.)
പ്രായപരിധി: 18 മുതൽ 25 വരെ (1.1.2022 പ്രകാരം) സംവരണവിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ്.
വിജ്ഞാപനം കാണുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും: https://ssc.nic.in

- പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
- ജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല
- വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി
- വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു
- സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ