JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: രണ്ടായിരം ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബുകൾ വഴി അമ്മമാർക്ക് സൈബർ സുരക്ഷാ പരിശീലനം നൽകുന്ന പദ്ധതി മെയ് 31 വരെ നീട്ടി. സർക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി മെയ് 7ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത പദ്ധതിയുടെ ഭാഗമായി ഇതുവരെ 1.56 ലക്ഷം അമ്മമാരാണ് അഞ്ച് സെഷനുകളിലായി മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പരിശീലനം പൂർത്തിയാക്കിയത്.
- എംഎസ് സൊല്യൂഷൻസിനെതിരെ കൂടുതൽ പരാതികൾ: അന്വേഷണം തുടങ്ങി
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
പുതിയ ലോകത്തെ അറിയൽ, സൈബർ ആക്രമണം പ്രതിരോധിക്കൽ, സൈബർ സുരക്ഷ, വ്യാജവാർത്തകൾ തിരിച്ചറിയലും വസ്തുതകൾ കണ്ടെത്തലും തുടങ്ങിയവയാണ് അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ പരിശീലകരാകുന്ന പദ്ധതിയുടെ ഉള്ളടക്കം. അമ്മമാർക്ക് പുറമെ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും കൂടി പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നു കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. പങ്കെടുക്കുന്നവർക്ക് സൈബർ സുരക്ഷയെക്കുറിച്ചുള്ള ഇ-ഹാൻഡ് ബുക്കും ലഭ്യമാക്കും. പരിശീലനത്തിന് ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുമായി ബന്ധപ്പെടണം.