പ്രധാന വാർത്തകൾ
ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  സ്കൂൾ ഒളിമ്പിക്സ് ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ സ്വർണ്ണക്കപ്പ്ഫാർമസി, ആർക്കിടെക്​ച്ചർ ഓപ്ഷൻ സമർപ്പണം 22വരെ: അലോട്മെന്റ് 23ന്ബിഎഡ് സീറ്റ് ഇനിയും കിട്ടിയില്ലേ? എം.ജി സര്‍വകലാശാലയില്‍ പ്രവേശനം നേടാംഎൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യുജി,പിജി പ്രവേശനം: 10വരെ രജിസ്റ്റർ ചെയ്യാം

ഹൈടെക് ക്ലാസുകളുടെ കാലത്ത് കെട്ടിട സൗകര്യം പോലുമില്ലാതെ കാരറ ഗവ. യുപി സ്കൂൾ

May 20, 2022 at 6:32 pm

Follow us on

അഗളി: കാലം മാറി, പൊതുവിദ്യാലയങ്ങൾ ഉൾപ്പെടെ ഹൈടെക് ആയി. എന്നാൽ ആവശ്യത്തിനുള്ള കെട്ടിട സൗകര്യം പോലുമില്ലാത്ത അവസ്ഥയിലാണ് കാരറ ഗവ. യു.പി. സ്കൂൾ. കുടിയേറ്റ കർഷകരുടെ മക്കളുൾപ്പെടെ 230 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളാണിത്. ഇതു കൂടാതെ എൽ.കെ.ജി., യു.കെ.ജി. ക്ലാസുകളിലായി 50 കുട്ടികളും പഠിക്കുന്നുണ്ട്. കാരറ, കുതിരംപതി, ഗുഡ്ഡയൂർ, ആനഗദ്ദ, കരടിപ്പാറ, ദുഡ്ഡൂർ, പാറവളവ്, മുന്നൂറ്, മേട്ടുവഴി എന്നീ പ്രദേശങ്ങളിൽ നിന്നടക്കമുള്ള 80 ശതമാനത്തോളം ആദിവാസി വിദ്യാർത്ഥികളും പഠനത്തിനായി ആശ്രയിക്കുന്ന ഈ സ്കൂളിൽ ആകെയുള്ള 7 ക്ലാസ് മുറികളിൽ രണ്ടെണ്ണം മാത്രമാണിപ്പോൾ നവീകരിച്ചിരിക്കുന്നത്.

ഒന്നാം ക്ലാസ്സിലും നാലാം ക്ലാസ്സിലും കെട്ടിട സൗകര്യമില്ലാത്തതിനാൽ ഡിവിഷൻ പോലും അനുവദിക്കാൻ സാധിച്ചിട്ടില്ല. ഇംഗ്ലീഷ് മീഡിയത്തിനായി രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിച്ചു കിട്ടുകയാണെങ്കിൽ തുടങ്ങുന്നതിനു കെട്ടിടമില്ല. ജൂണിൽ അധ്യയന വർഷം ആരംഭിക്കുമെങ്കിലും ആറു മാസത്തിനുള്ളിൽ കെട്ടിട സൗകര്യങ്ങളൊരുക്കാൻ സാധിക്കുകയാണെങ്കിൽ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്.

\"\"

സൈനിക സ്കൂളിലടക്കം പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ പഠിച്ചിരുന്ന സ്കൂളാണിത്. സ്കൂളിന് കെട്ടിട സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അപേക്ഷ ലഭിച്ചതായും അനുമതി ലഭിച്ചാലുടൻ പ്രശ്നം പരിഹരിക്കുമെന്നും മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി. അനിൽകുമാർ അറിയിച്ചിട്ടുണ്ട്.

Follow us on

Related News

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും...