പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എൽപി, യുപി സ്കൂൾ വിദ്യാർത്ഥികൾക്കായി \’ഹലോ ഇംഗ്ലീഷ്\’ കിഡ്സ്‌ ലൈബ്രറി സീരിസ്: ലക്ഷ്യം മികച്ച ഇംഗ്ലീഷ്

May 19, 2022 at 6:34 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ എൽ.പി, യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷാ കേരളം \’ഹലോ ഇംഗ്ലീഷ് കിഡ്സ് ലൈബ്രറി സീരീസ്\’ പുറത്തിറക്കുന്നു. കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഇംഗ്ലീഷ് ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി സമഗ്രശിക്ഷാ കേരളം തയ്യാറാക്കിയ ബഹുവര്‍ണ്ണ കഥാപുസ്തകങ്ങളാണിത്. കുട്ടികളുടെ പ്രായം, ഭാഷാശേഷി എന്നിവ പരിഗണിച്ചുകൊണ്ടും അവരുടെ അനുഭവ പരിസരത്തിണങ്ങുന്നതുമായ 20 കഥാ പുസ്തകങ്ങളാണ് ആദ്യഘട്ടമായി പുറത്തിറക്കുന്നത്.

\"\"

പുസ്തകങ്ങള്‍ വരുന്ന അക്കാദമിക വര്‍ഷം എല്ലാ എല്‍.പി, യു.പി വിദ്യാലയങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യും. എഴുത്തുകാരായ അധ്യാപകര്‍ തന്നെയാണ് ഈ കഥകള്‍ തയ്യാറാക്കിയിരിക്കുന്നത് എന്നതുകൊണ്ട് കുട്ടികളുടെ മാനസികനില, ഭാഷാശേഷി എന്നിവ പരിഗണിച്ചുകൊണ്ടുള്ള ശിശു സൗഹൃദപരമായ പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ പ്രവര്‍ത്തനത്തിന്‍റെ മികവ്. സമഗ്രശിക്ഷാ കേരളത്തിന്‍റെ പ്രധാന ഗുണതാ പരിപാടിയായ \’ഹലോ ഇംഗ്ലീഷ്\’ പരിപാടിയുടെ ഭാഗമായാണ് \’കിഡ്സ് ലൈബ്രറി സീരീസ്\’ തയ്യാറാക്കിയിട്ടുള്ളത്. വരുന്ന വര്‍ഷങ്ങളിലും കുട്ടികള്‍ക്കനുഗുണമായ ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും അതിലൂടെ കുട്ടികള്‍ക്ക് അനുയോജ്യമായ അധിക വായന സാമഗ്രികള്‍ വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കാനുമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 9497533501

\"\"

Follow us on

Related News