JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എൽ.പി, യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സമഗ്രശിക്ഷാ കേരളം ‘ഹലോ ഇംഗ്ലീഷ് കിഡ്സ് ലൈബ്രറി സീരീസ്’ പുറത്തിറക്കുന്നു. കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ഇംഗ്ലീഷ് ഭാഷാശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി സമഗ്രശിക്ഷാ കേരളം തയ്യാറാക്കിയ ബഹുവര്‍ണ്ണ കഥാപുസ്തകങ്ങളാണിത്. കുട്ടികളുടെ പ്രായം, ഭാഷാശേഷി എന്നിവ പരിഗണിച്ചുകൊണ്ടും അവരുടെ അനുഭവ പരിസരത്തിണങ്ങുന്നതുമായ 20 കഥാ പുസ്തകങ്ങളാണ് ആദ്യഘട്ടമായി പുറത്തിറക്കുന്നത്.

- പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്: അപേക്ഷ ഫെബ്രുവരി 28വരെ
- ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്.സി നഴ്സിങ്: അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
- സ്കോൾ കേരള: സൗജന്യ പഠന സഹായി വിതരണം
- കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം
- ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെ
പുസ്തകങ്ങള്‍ വരുന്ന അക്കാദമിക വര്‍ഷം എല്ലാ എല്‍.പി, യു.പി വിദ്യാലയങ്ങള്‍ക്കും സൗജന്യമായി വിതരണം ചെയ്യും. എഴുത്തുകാരായ അധ്യാപകര്‍ തന്നെയാണ് ഈ കഥകള്‍ തയ്യാറാക്കിയിരിക്കുന്നത് എന്നതുകൊണ്ട് കുട്ടികളുടെ മാനസികനില, ഭാഷാശേഷി എന്നിവ പരിഗണിച്ചുകൊണ്ടുള്ള ശിശു സൗഹൃദപരമായ പുസ്തകങ്ങള്‍ തയ്യാറാക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ പ്രവര്‍ത്തനത്തിന്റെ മികവ്. സമഗ്രശിക്ഷാ കേരളത്തിന്റെ പ്രധാന ഗുണതാ പരിപാടിയായ ‘ഹലോ ഇംഗ്ലീഷ്’ പരിപാടിയുടെ ഭാഗമായാണ് ‘കിഡ്സ് ലൈബ്രറി സീരീസ്’ തയ്യാറാക്കിയിട്ടുള്ളത്. വരുന്ന വര്‍ഷങ്ങളിലും കുട്ടികള്ക്കനുഗുണമായ ഇത്തരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാനും അതിലൂടെ കുട്ടികള്‍ക്ക് അനുയോജ്യമായ അധിക വായന സാമഗ്രികള്‍ വിദ്യാലയങ്ങള്‍ക്ക് ലഭ്യമാക്കാനുമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 9497533501

0 Comments