പ്രധാന വാർത്തകൾ
സ്കൂൾ വാർഷിക പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഒരുങ്ങാം; കുട്ടികൾക്കായി പഠന ടിപ്‌സുകൾ”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നു

കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്: മെയ് 22 വരെ അപേക്ഷിക്കാം

May 7, 2022 at 1:12 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള ആദ്യ പൊതുപ്രവേശന പരീക്ഷയായ കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് (സി.യു.ഇ.ടി.) അപേക്ഷിക്കാനുള്ള തീയതി പുതുക്കി എന്‍.ടി.എ. മെയ് 6 വരെ അപേക്ഷിക്കാമായിരുlന്നത് ഇപ്പോൾ 22 വരെയാക്കിയിട്ടുണ്ട്. https://cuet.samarth.ac.in വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജൂലൈ ആദ്യ ആഴ്ച്ചയിൽ ഓണ്‍ലൈന്‍ വഴിയായിരിക്കും പരീക്ഷ. ഇംഗ്ലീഷിലും മലയാളത്തിലും ഉള്‍പ്പെടെ 13 ഭാഷകളില്‍ പരീക്ഷയെഴുതാം. മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലായിരിക്കും ചോദ്യങ്ങള്‍. ഇന്ത്യയില്‍ 547 നഗരങ്ങളിലും വിദേശത്ത് 13 നഗരങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. തീയതി നീട്ടിയത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി യുജിസി ചെയര്‍മാന്‍ എം ജഗദേഷ് കുമാര്‍ ട്വീറ്റ് ചെയ്തു.

\"\"

അപേക്ഷാ ഫീസ്: ജനറല്‍ -650 രൂപ. ഇ.ഡബ്ല്യൂ.എസ്., ഒ ബി സി.- 600 രൂപ. എസ്.സി./എസ്. ടി., ട്രാന്‍സ്ജെന്‍ഡര്‍- 550 രൂപ.

പൊതുപ്രവേശന പരീക്ഷ വരുന്നതോടെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ മാര്‍ക്കുകള്‍ വിദ്യാര്‍ഥികളുടെ പ്രവേശനത്തിന്റെ മാനദണ്ഡമാകില്ല. 12-ാം ക്ലാസ് സിലബസില്‍ നിന്നായിരിക്കും പ്രവേശന പരീക്ഷയില്‍ ചോദ്യങ്ങള്‍ വരിക.

Follow us on

Related News