തിരുവനന്തപുരം: എൽപി വിഭാഗം അധ്യാപകർക്ക് മെയ്മാസത്തിൽ റസിഡൻഷ്യൽ പരിശീലനം നൽകാൻ തീരുമാനം. മൂന്നു ദിവസമാണ് റെസിഡൻഷ്യൽ പരിശീലനം. ഒരു ജില്ലയിൽ രണ്ടു കേന്ദ്രങ്ങളിൽ റസിഡൻഷ്യൽ പരിശീലനവും മറ്റിടങ്ങളിൽ നോൺ റസിഡൻഷ്യൽ പരിശീലനവും നൽകും. താല്പര്യമുള്ള അധ്യാപകർക്ക് റെസിഡൻഷ്യൽ പരിശീലനത്തിലും മറ്റുള്ളവർക്ക് നോൺ റസിഡൻഷ്യൽ പരിശീലനത്തിലും പങ്കെടുക്കാവുന്നതാണ്.
റെസിഡൻഷ്യൽ പരിശീലനത്തിന് മുന്നോടിയായി ജില്ലാതലങ്ങളിൽ അധ്യാപക സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ ചേരുകയും സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്യും.

അധ്യാപക പരിശീലനത്തിന്റെ മൊഡ്യൂൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
- KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം
- സ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്
- അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്
- എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾ
- എഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങി
മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത ക്യുഐപി യോഗത്തിലാണ് തീരുമാനം.
യോഗത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ എ എസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോക്ടർ സുപ്രിയ എ ആർ, കൈറ്റ് സി ഇ ഒ കെ. അൻവർ സാദത്ത്,സീമാറ്റ് ഡയറക്ടർ സാബു കോട്ടുകാൽ, എസ് ഐ ഇ ടി ഡയറക്ടർ അബുരാജ്, പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ എംകെ ഷൈൻ മോൻ, എസ് എസ് കെ അഡീഷണൽ എസ് പി ഒ കെ എസ് ശ്രീകല, കെ എസ് ടി എ പ്രതിനിധി ഡി സുധീഷ്, കെ പി എസ് ടി എ പ്രതിനിധി സി പ്രദീപ്, എ കെ എസ് ടി യു പ്രതിനിധി എൻ ഗോപാലകൃഷ്ണൻ, കെ എസ് ടി യു പ്രതിനിധി ജിജു മോൻ എംകെ, എൻ ടി യു പ്രതിനിധി പി എസ് ഗോപകുമാർ, കെ പി ടി എ പ്രതിനിധി സുനിൽകുമാർ ആർ എസ്, കെ എസ് ടി എഫ് പ്രതിനിധി ബിജു എംകെ, കെ എ എം എ പ്രതിനിധി എം തമീമുദ്ധീൻ, കെഎസ്ടിസി പ്രതിനിധി ഹരീഷ് കടവത്തൂർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.