പ്രധാന വാർത്തകൾ
കേരള സ്കൂൾ ശാസ്ത്രോത്സവം: ലോഗോ ഡിസൈൻ ചെയ്യാംഎംടെക് സ്പോട്ട് അഡ്മിഷൻ നാളെസ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജിയിൽ അക്കാദമിക് കോർഡിനേറ്റർ നിയമനംആയുർവേദ, ഹോമിയോ ഡിഗ്രി/ഡിപ്ലോമ പ്രവേശന നടപടികൾ ഉടൻസ്കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ പാക്കേജ് ഒരുക്കി കെഎസ്ആർടിസികേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്

പ്ലസ് ടു പരീക്ഷാ മൂല്യനിർണ്ണയം: ഉത്തര സൂചികയിൽ അപാകത വരുത്തിയ അധ്യാപകർക്കെതിരെ നടപടി 

Apr 28, 2022 at 10:54 pm

Follow us on

\"\"

ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചികയിൽ അപാകത ഉണ്ടായ സംഭവത്തിൽ ഉത്തരസൂചിക തയാറാക്കിയ 12 അധ്യാപകർക്കെതിരെ അച്ചടക്ക നടപടി. ഇതിന്റെ ഭാഗമായി ഈ അധ്യാപകർക്ക്  കാരണം കാണിക്കൽ നോട്ടിസ് നൽകി. ചോദ്യപേപ്പറിലെ മാർക്കുകളേക്കാൾ കൂടുതൽ മാർക്കുകൾ നൽകുന്ന രീതിയിലും അനർഹമായി മാർക്ക് നൽകാവുന്ന രീതിയിലും ഉത്തര സൂചിക ക്രമീകരിച്ചത് ശ്രദ്ധയിൽപ്പെട്ടതായും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഉത്തര സൂചികയിൽ അപാകത കണ്ടെത്തിയതിനെ തുടർന്ന് ഇന്നത്തെ പ്ലസ് ടു കെമിസ്ട്രി മൂല്യനിർണ്ണയം ചില ജില്ലകളിൽ അധ്യാപകർ ബഹിഷ്കരിച്ചിരുന്നു. ഈസാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തത്. 

\"\"

സംഭവത്തെ തുടർന്ന്, ചോദ്യകർത്താവ് തയാറാക്കിയതും ഹയർ സെക്കണ്ടറി പരീക്ഷാ ബോർഡ് ചെയർമാൻ, പരീക്ഷാ സെക്രട്ടറി എന്നിവർ പരിശോധിച്ച് അംഗീകരിച്ചതുമായ ഉത്തരസൂചിക അന്തിമമായി മൂല്യനിർണ്ണയത്തിനു ഉപയോഗിക്കാനും തീരുമാനമായി.

ഈ ഉത്തരസൂചിക ഹയർ സെക്കണ്ടറി പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

Follow us on

Related News