JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസും (കെ.എ.എസ്.ഇ.) ഐ.എച്ച്.ആർ.ഡി. എറണാകുളം സെന്ററും ചേർന്ന് ഐ.എച്ച്.ആർ.ഡി.യുടെ വിവിധ സ്ഥാപനങ്ങളിൽ വനിതകൾക്കായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു. എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്കാണ് അവസരം. അഞ്ചുലക്ഷം രൂപയിൽത്താഴെ വാർഷിക കുടുംബവരുമാനമുള്ളവർ, എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗങ്ങളിലുള്ളവർ, കോവിഡും പ്രളയവും കാരണം ജോലി നഷ്ടപ്പെട്ടവർ, ഏക രക്ഷിതാക്കൾ, ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർ, വിധവകൾ, വിവാഹമോചിതർ, ഒറ്റ പെൺകുട്ടിയുടെ അമ്മമാർ എന്നിവർക്കാണ് മുൻഗണന. വിവരങ്ങൾക്ക്: 9497804276, 8547020881, 9447488348, 9446255872.
കെയ്സ് ഫാഷൻ ആൻഡ് അപ്പാരൽ മേഖലയിലെ പ്രമുഖ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടായ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററുമായി ചേർന്ന് തിരുവനന്തപുരം, കൊച്ചി, കൊല്ലം, കണ്ണൂർ സെന്ററുകൾ മുഖേന വനിതകൾക്കായി നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലും എസ്.എസ്.എൽ.സി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ തിരുവനന്തപുരം കിൻഫ്ര ഇന്റർനാഷണൽ അപ്പാരൽ പാർക്കിലെ അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററിന്റെ റീജണൽ ഓഫീസുമായി ബന്ധപ്പെടണം.
കൂടുതൽ വിവരങ്ങൾക്ക്:
തിരുവനന്തപുരം: 9746271004, 9746853405 കൊല്ലം: 0474- 2747922, 7034358798 കൊച്ചി: 0484 2544199/ 9947682345 കണ്ണൂർ: 0460 2226110/9961803757