JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സ്കൂൾ അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം സഹവാസ ക്യാമ്പ് മാതൃകയിൽ നടത്തും. ഈ വർഷത്തെ അവധിക്കാല പരിശീലനം അതത് ക്യാമ്പുകളിൽ അധ്യാപകർ തങ്ങിയുള്ള സംവിധാനത്തിലേക്ക് മാറ്റാനാണ് ആലോചന. ക്യാമ്പിൽ മികച്ച താമസവും, ഭക്ഷണവും ഒരുക്കും. അദ്ധ്യാപകർക്ക് യാത്രാപ്പടി നൽകും. സന്ധ്യക്ക് ശേഷം അധ്യാപകരുടെ ഉല്ലാസവേളകൾ അനുവദിക്കും. ക്യാമ്പ് ഫയറും നടത്താൻ ആലോചനയുണ്ട്. സംസ്ഥാനത്ത് 58,000 ത്തോളം പ്രൈമറി അധ്യാപകർക്കാണ് മെയ് ആദ്യം സഹവാസക്യാമ്പ് പരിശീലനം നൽകുന്നത്. മെയ് ആദ്യ ആഴ്ച ക്യാമ്പുകൾ തുടങ്ങി 25നു മുമ്പ് പൂർത്തിയാക്കും. മറ്റു ക്ലാസുകളിലെ അധ്യാപകർക്ക് ഇതിനു ശേഷം നടത്തും.