JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുന്നതിന് സർക്കാർ, എയ്ഡഡ് സ്കൂൾ എച്ച്.എസ്.ടിമാർക്ക് ഓൺലൈൻ അപേക്ഷ ഏപ്രിൽ 21 നാല് മണി വരെ സമർപ്പിക്കാവുന്നതാണ്. പ്രഥമാദ്ധ്യാപകർ iExaMS പോർട്ടലിലെ എച്ച്.എം ലോഗിൻ വഴി അപേക്ഷകൾ ലഭ്യമാകുന്ന മുറയ്ക്ക് വിവരങ്ങൾ പരിശോധിച്ച് അപേക്ഷകൾ ഉറപ്പ് വരുത്തേണ്ടതാണ്. ഏപ്രിൽ 21 ന് 4 മണിക്ക് മുമ്പായി പ്രഥമാദ്ധ്യാപകർ എല്ലാ അപേക്ഷകളും ഉറപ്പ് വരുത്തേണ്ടതാണ്. ഒപ്പം സ്കൂളുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന വിവരവും ഉറപ്പ് വരുത്തണം.
വിശദ വിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in