പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

\’എപ്ലസ് കിട്ടുന്നവർ കൈപൊക്കിയെ\’: എസ്എസ്എൽസി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികൾക്കു മുന്നിൽ മന്ത്രി

Mar 31, 2022 at 12:13 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW

തിരുവനന്തപുരം: \’എല്ലാവരും പരീക്ഷ നന്നായി എഴുതിയോ… എ പ്ലസ് ലഭിക്കില്ലേ…? എസ്എസ്എൽസിയുടെ ആദ്യദിന പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളോട് മന്ത്രി വി. ശിവൻകുട്ടിയുടെ ചോദ്യം. \’ നന്നായി എഴുതി.. താങ്ക്യൂ സർ \’… കുട്ടികളുടെ മറുപടി. തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിൽ പരീക്ഷ ക്രമീകരണങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർത്ഥികളിൽ ഓരോരുത്തരെ വിളിച്ച് മന്ത്രി പരീക്ഷയുടെ വിവരം ആരാഞ്ഞു. \’പരീക്ഷ എങ്ങനെ ഉണ്ടായിരുന്നു.. എ പ്ലസ്എ കിട്ടില്ലേ? എ പ്ലസ് കിട്ടുന്നവർ കൈപൊക്കിക്കേ…\’ മന്ത്രി ആവശ്യപ്പെട്ടു. മന്ത്രിക്ക് മുന്നിൽ എത്തിയ ഭൂരിഭാഗം കുട്ടികളും കൈകൾ പൊക്കി.

\"\"

മലയാളം, അറബിക് അടക്കമുള്ള പരീക്ഷകളാണ് ഇന്ന് നടന്നത്. അതേസമയം പരീക്ഷ വളരെ എളുപ്പവും അല്ല എന്നാൽ കടുപ്പവുമല്ല എന്ന പ്രതികരണമാണ് സംസ്ഥാനതലത്തിൽ നിന്ന് ലഭിക്കുന്ന വിവരം. ഇനി ഏപ്രിൽ 6നാണ് പരീക്ഷയുള്ളത്.
ഏപ്രില്‍ 29വരെയാണ് പരീക്ഷ.

\"\"

കേരളത്തിനകത്തുള്ള 2943 കേന്ദ്രങ്ങളിലും ഗള്‍ഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലും  ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി ആകെ 2961 കേന്ദ്രങ്ങളിലാണ് എസ്.എസ്.എല്‍.സി പരീക്ഷ നടക്കുന്നത്. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളുമാണ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2014 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പി കെ എം എം എച്ച് എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്ന കേന്ദ്രം.

\"\"


മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ഥികളും കന്നട മീഡിയത്തില്‍ 1457 വിദ്യാര്‍ത്ഥികളും എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. ആകെ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

\"\"

Follow us on

Related News