JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്പെഷൽ സ്കൂളുകളിലെ അധ്യാപകരും ആയമാരും സർക്കാർ അംഗീകൃത പ്രീപ്രൈമറി സ്കൂൾ ജീവനക്കാരും ഓണറേറിയം ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടിൽ.
ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന സ്പെഷൽ സ്കൂളുകളിലെ അധ്യാപകർക്കും
ജീവനക്കാർക്കും 2021ഏപ്രിൽ മുതലുള്ള ഓണറേറിയമാണ് കുടിശ്ശികയുള്ളത്.
ഇതിനുപുറമെ സംസ്ഥാനത്തെ പ്രീപ്രൈമറി അധ്യാപകർക്കും ആയമാർക്കും 3 മാസത്തെ ഓണറേറിയം ലഭിച്ചിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടു മൂലം സർക്കാർ ജനുവരിയിലെ ഓണറേറിയത്തിന്റെ ഒരു ഭാഗം മാത്രമാണ് കഴിഞ്ഞ ദിവസം പ്രീപ്രൈമറി ജീവനക്കാർക്കായി അനുവദിച്ചത്. ഇതും കൈകളിൽ എത്തിയിട്ടില്ല.
സ്പെഷ്യൽ സ്കൂളുകളിലെ അധ്യാപകർ, തെറപ്പിസ്റ്റുകൾ, ആയമാർ എന്നിവർക്കാണ് സംസ്ഥാന സർക്കാർ ഓരോ വർഷവും 10മാസത്തെ ഓണറേറിയം നൽകുന്നത്. 18,000 മുതൽ 33,000 രൂപ വരെയാണ് ജീവനക്കാരിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് നൽകുന്നത്. ഈ ഓണറേറിയത്തിൽ നിന്നാണ് മറ്റുള്ളവർക്കും വീതംവച്ച് നൽകുന്നത്. മുൻ വർഷങ്ങളിലെല്ലാം മാർച്ചിലാണ് ഓണറേറിയം ഒരുമിച്ച് അനുവദിച്ചിരുന്നത്. ഈ വർഷം മാർച്ച് അവസാനമായിട്ടും നടപടി ഉണ്ടായിട്ടില്ല. ബഡ്സ് സ്കൂളുകൾ അടക്കാമുള്ളവയിലെ ജീവനക്കാർക്കുള്ള
ഓണറേറിയത്തിന് സംസ്ഥാന ബജറ്റിൽ 105 കോടി രൂപ വകയിരുത്തിയിരുന്നു.എന്നാൽ 22.5 കോടി മാത്രമേ വിതരണത്തിന് അനുവദിച്ചിട്ടുള്ളു. ഈ തുക ഉപയോഗിച്ച് പരമാവധി 5 മാസത്തെ ഓണറേറിയം നൽകാനേ കഴിയൂ.
.
ഓണറേറിയാം ലഭിക്കാത്തതിനാൽ മാർച്ച്
30ന് സെക്രട്ടേറിയറ്റിനു മുന്നിൽ
സമരത്തിനൊരുങ്ങുകയാണ് സംസ്ഥാനത്തെ സ് പെഷൽ സ്കൂൾ ജീവനക്കാർ.